കഴിഞ്ഞ ദിവസം രാത്രിയാണ് മലയാളത്തിലെ നടന വിസ്‌മയങ്ങളിൽ ഒരാളായിരുന്ന പ്രശസ്ത അഭിനേത്രി കെ പി എ സി ലളിത ചേച്ചി അന്തരിച്ചത്. 74 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം കിടപ്പിലായിരുന്നു ലളിത ചേച്ചി. തൃപ്പൂണിത്തുറയിലുള്ള മകൻ്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. ഭൗതീകശരീരം ഇന്ന് രാവിലെ 11വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദർശനത്തിന് വെച്ചതിനു ശേഷം, വടക്കാഞ്ചേരിയിലാകും ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുക. നാടകത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തി, മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം സ്വന്തമാക്കിയ ലളിത ചേച്ചി നാല് പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് കൂടി അർഹയായി. ഇപ്പോഴിതാ ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തുകയാണ് മലയാള സിനിമാ ലോകം. ഇന്നലെ രാത്രി ആദ്യം തന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ചേച്ചിയെ അവസാനമായി കാണാൻ എത്തിയിരുന്നു. ഇന്ന് രാവിലെ മമ്മൂട്ടിയും ചേച്ചിയുടെ ഭൗതിക ശരീരം കാണാൻ എത്തി.
ഇവരെ കൂടാതെ ദിലീപ്, ഫഹദ് ഫാസിൽ, ബാബുരാജ്, ജയറാം, സത്യൻ അന്തിക്കാട്, ബി ഉണ്ണികൃഷ്ണൻ, ജി സുരേഷ് കുമാർ, ജീത്തു ജോസഫ്, വിജയ് ബാബു, ഇന്നസെന്റ്, മുരളി ഗോപി, ടോവിനോ തോമസ്, ദുൽകർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, പൃഥ്വിരാജ് സുകുമാരൻ, വിനീത് ശ്രീനിവാസൻ, സുരേഷ് ഗോപി, ഗിന്നസ് പക്രു, മനോജ് കെ ജയൻ, ലാൽ, ഷമ്മി തിലകൻ, അനു സിതാര, ആന്റണി വർഗീസ്, ജോയ് മാത്യു, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, മീനാക്ഷി, എസ്തർ അനിൽ, അൻസിബ ഹസൻ, നവ്യ നായർ, സംയുക്ത വർമ്മ, ശ്രിന്ദ തുടങ്ങിയ ഒട്ടേറെ പേര് ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും മുന്നോട്ടു വന്നു. ചേച്ചിയുമൊത്തുള്ള ഓർമകളും പലരും ദൃശ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.