2021 എന്ന വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് എന്ന മഹാമാരി കൊണ്ട് പോയ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു പകരമായി 2022 എന്ന വർഷം ഇന്ത്യൻ സിനിമക്കും മലയാള സിനിമക്കും വലിയ ഊർജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകരും സിനിമാ പ്രേമികളും. ഏതായാലും അടുത്ത വർഷം തുടങ്ങുന്ന മാസം തന്നെ ഒട്ടേറെ വലിയ റിലീസുകളാണ് ഇന്ത്യൻ സിനിമയിൽ എത്തുന്നത്. അത്തരം എല്ലാ ചിത്രങ്ങൾക്കും കേരളത്തിലും വലിയ മാർക്കറ്റ് ഉണ്ടെന്നിരിക്കെ ഇവിടുത്തെ സിനിമാ വ്യവസായവും പ്രതീക്ഷയിലാണ്. വമ്പൻ അന്യ ഭാഷാ ചിത്രങ്ങൾ ആയ, എസ് എസ് രാജമൗലിയുടെ ആർ ആർ ആർ, തല അജിത് നായകനായ വലിമൈ, പ്രഭാസ് നായകനായ രാധേ ശ്യാം എന്നിവയെല്ലാം ജനുവരിയിൽ ആണ് എത്തുക. അതൊനൊപ്പം ഒരുപിടി വലിയ മലയാള ചിത്രങ്ങളും ബോക്സ് ഓഫീസ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. മലയാളത്തിലെ യുവ താരങ്ങളാണ് ജനുവരിയിൽ പ്രധാനമായും മത്സര രംഗത്തുള്ളത്.
യുവ താരമായ ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് എന്ന ചിത്രം ജനുവരി പതിനാലിന് ആണ് എത്തുക. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ തന്നെയാണ്. നിവിൻ പോളി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായാണ് ജനുവരി ഇരുപതിന് എത്തുക. രാജീവ് രവി ഒരുക്കിയ തുറമുഖം ആണ് ആ ചിത്രം. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ജനുവരി ഇരുപത്തിയൊന്നിന് ആണ് ആ ചിത്രം റിലീസ് ചെയ്യുക. അതേ ദിവസം തന്നെ മറ്റൊരു യുവ താരമായ ടോവിനോ തോമസ് നായകനായി എത്തുന്ന നാരദൻ എന്ന ചിത്രവും എത്തും. ആഷിഖ് അബു ആണ് ആ ചിത്രം ഒരുക്കിയത്. ഇവ കൂടാതെ ഷെയിൻ നിഗം നായകനായ വെയിൽ, ദുൽഖർ സൽമാൻ നിർമ്മിച്ച് സൈജു കുറുപ്പ് നായകനായ ഉപചാരം പൂർവം ഗുണ്ടാ ജയൻ എന്നിവയും ജനുവരിയിൽ റിലീസ് ചെയ്യും. തണ്ണീർ മത്തൻ ദിനങ്ങൾ ഒരുക്കിയ ഗിരീഷ് ഒരുക്കിയ സൂപ്പർ ശരണ്യ, ജോജു ജോർജ് നായകനായ അഖിൽ മാരാർ ചിത്രം ഒരു താത്വിക അവലോകനം എന്നിവയും ജനുവരിയിൽ ഉണ്ട്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.