മാസ്സ് ബോളിവുഡ് ചിത്രത്തിൽ പ്രധാന വില്ലനായി റഹ്മാന്റെ ബോളിവുഡ് അരങ്ങേറ്റം; ഒപ്പം അമിതാബ് ബച്ചനും ടൈഗർ ഷറോഫും.
മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ യുവ പ്രേക്ഷകരെ ആകർഷിച്ച റൊമാന്റിക് ഹീറോ ആയിരുന്നു റഹ്മാൻ. അതിന് ശേഷം തമിഴിലും തിളങ്ങിയ റഹ്മാൻ, ഒരിടവേളക്ക് ശേഷം തിരിച്ചു വന്നത് ഒരുപിടി ഗംഭീര കഥാപാത്രങ്ങൾ ജീവൻ പകർന്നു കൊണ്ടായിരുന്നു. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി വാരിക്കൂട്ടിയ ഈ നടൻ ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ബോളിവുഡ് യുവതാരം ടൈഗർ ഷറോഫ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ മാസ്സ് ചിത്രമായ ഗണപതിലൂടെയാണ് റഹ്മാൻ ഹിന്ദിയിൽ അരങ്ങേറുന്നത്. ഈ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായാണ് റഹ്മാൻ അഭിനയിച്ചിരിക്കുന്നത്. ഇതിൽ ഗംഭീര ലുക്കിൽ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി സനോൺ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്.
ഒരു സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ ആക്ഷൻ ചിത്രമാണ് ഗണപത്. സൂപ്പർ ഹിറ്റ് സംവിധായകൻ വികാസ് ബഹൽ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒക്ടോബർ ഇരുപതിന് ആഗോള റിലീസായി എത്തും. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ജമീൽ ഖാൻ, ഗിരീഷ് കുൽക്കർണി, ശ്രുതി മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. രണ്ട് ഭാഗങ്ങളായാണ് ഗണപത് എത്തുന്നതെന്നാണ് സൂചന. എതിരെ, സമാര എന്നിവയാണ് റഹ്മാൻ അഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും റഹ്മാൻ ഇപ്പോൾ സജീവമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.