ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദളപതി 68 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭുവാണ്. എ ജി എസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സ്നേഹ, ലൈല, പ്രഭുദേവ, പ്രശാന്ത്, മോഹൻ, വൈഭവ് എന്നിവരും വേഷമിടുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ പ്രശസ്ത മലയാള താരം ജയറാമും ഇതിന്റെ താരനിരയിലുണ്ടെന്ന റിപ്പോർട്ടുകളാണ് വരുന്നത്. 2012 ഇൽ റിലീസ് ചെയ്ത എ ആർ മുരുഗദോസ് ചിത്രം തുപ്പാക്കിയിലാണ് ഇതിന് മുൻപ് വിജയ്- ജയറാം ടീം ഒന്നിച്ചത്. അതുപോലെ തന്നെ 2008 ഇൽ റിലീസ് ചെയ്ത സരോജ എന്ന ചിത്രത്തിലൂടെ വെങ്കട് പ്രഭുവിനൊപ്പവും ജയറാം ജോലി ചെയ്തിട്ടുണ്ട്.
ഏതായാലും ഇവർക്കെല്ലാമൊപ്പം വർഷങ്ങൾക്ക് ശേഷം ജയറാം ഒന്നിക്കുന്നത് തന്നെ ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. മെഗാ ബഡ്ജറ്റിലൊരുക്കാൻ പോകുന്ന ഈ വിജയ് ചിത്രത്തിന് സംഗീതം പകരുന്നത് യുവാൻ ശങ്കർ രാജയാണ്. ചെന്നൈയിൽ നടക്കുന്ന ആദ്യ ഘട്ട ഷൂട്ടിങ്ങിനു ശേഷം ഇതിന്റെ ടീം ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കാൻ വിദേശത്തേക്ക് പുറപ്പെടും. എ ഐ ടെക്‌നോളജി ഉപയോഗിച്ചുള്ള ഒരു ഗാനരംഗവും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. വിജയ് ഇരട്ട വേഷത്തിലെത്തുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ അടിസ്ഥാനപ്പെടുത്തിയൊരുക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് സൂചന. ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ ആണ് ദളപതി വിജയ്‌യുടെ അടുത്ത റിലീസ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.