അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടനാണ് ആന്റണി വർഗീസ്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ നടൻ വലിയ ശ്രദ്ധയാണ് പ്രേക്ഷകരുടെ ഇടയിൽ നേടിയെടുത്തത്. അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് എന്നീ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങൾ ദേശീയ, അന്തർദേശീയ തലത്തിലും ശ്രദ്ധ നേടിയതോടെ ആന്റണി വർഗീസ് എന്ന നടനെ കുറിച്ചും കൂടുതൽ പേർ അറിഞ്ഞു. അതിനിടയിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൽ നായകനായ ആന്റണി വർഗീസ്, ആ ചിത്രവും വിജയത്തിലെത്തിച്ചു. ഇപ്പോഴിതാ കൈ നിറയെ ചിത്രങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ഈ നടൻ ഇനി അഭിനയിക്കാൻ പോകുന്നത് ഉലക നായകൻ കമൽ ഹാസനുമൊത്താണ് എന്നാണ് സൂചന. മാനഗരം, കൈദി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായ വിക്രം. ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, തമിഴിൽ നിന്ന് മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഫഹദ് ഫാസിൽ ആ വാർത്തകൾ സ്ഥിതീകരിക്കുകയും ചെയ്തു.
ഇപ്പോഴിതാ മലയാളത്തിൽ നിന്ന് ഫഹദിനൊപ്പം ആന്റണി വർഗീസ് കൂടി ആ ചിത്രത്തിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമൽ ഹാസന്റെ തന്നെ രാജ് കമൽ ഇന്റർനാഷണൽ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദറും ക്യാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യനുമാണ്. ഏതായാലും ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ ഒഫീഷ്യൽ ആയി പുറത്തു വിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അജഗജാന്തരം, ആനപ്പറമ്പിലെ വേൾഡ് കപ്പ്, പേരിടാത്ത ജിസ് ജോയ്- ആസിഫ് അലി ചിത്രങ്ങൾ എന്നിവയാണ് ആന്റണി വർഗീസിന്റെ ഇനി വരാനുള്ള മലയാളം പ്രൊജെക്ടുകൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.