കാല വർഷ കെടുതിയിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുഴയിൽ മുങ്ങി മരിച്ച ലിനുവിന്റെ കുടുംബത്തിനായി മലയാള സിനിമയിൽ നിന്ന് കൈ താങ്ങായി സഹായങ്ങൾ എത്തുകയാണ്. ഇപ്പോഴിതാ ആ കുടുംബത്തിന് സഹായവുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാലും എത്തിക്കഴിഞ്ഞു. തന്റെ അച്ഛന്റേയും അമ്മയുടേയും പേരിൽ മോഹൻലാൽ ആരംഭിച്ച വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ അദ്ദേഹം ലിനുവിന്റെ കുടുംബത്തിന് പുതിയ വീട് വെച്ച് നൽകും എന്ന് അവരെ അറിയിച്ചു. ഇപ്പോൾ ഒരു ലക്ഷം രൂപ ധന സഹായം ആയി നൽകിയ അദ്ദേഹം ലിനുവിന്റെ കടങ്ങളും വീട്ടാനുള്ള പണം പുറകെ നൽകും എന്ന് അവരെ അറിയിച്ചിട്ടുണ്ട്. ലിനുവിന്റെ അമ്മക്ക് മോഹൻലാൽ എഴുതിയ കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കഴിഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മോഹൻലാലിന്റെ സുഹൃത്തും സംവിധായകനുമായ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ചു. മോഹൻലാൽ അടിയന്തര സഹായമായി ലിനുവിന്റെ അമ്മക്കു കൊടുത്തു വിട്ട ഒരു ലക്ഷം രൂപയും മേജർ രവി കൈമാറി. അമ്മയുടെ മകൻ യാത്രയായത് മൂന്നര കോടി വരുന്ന കേരളാ ജനതയുടെ മനസ്സിലേക്കാണ് എന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള വലിയ മനസ്സും ധീരതയും കാണിച്ച ആളാണ് ലിനു എന്നും മോഹൻലാൽ ലിനുവിന്റെ അമ്മക്കുള്ള കത്തിൽ പറയുന്നു. താനുൾപ്പെടെയുള്ള സമൂഹത്തിനു വേണ്ടിയാണു ലിനു ജീവൻ വെടിഞ്ഞത് എന്ന് പറഞ്ഞ മോഹൻലാൽ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ മറ്റൊരു മകൻ എഴുതുന്ന സ്നേഹ വാക്കുകൾ ആയി തന്റെ വാക്കുകളെ കാണണം എന്ന് കൂടി പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.