ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുകയാണ് ലോകമെങ്ങും. സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ സജീവമായ മറ്റുള്ളവരുമെല്ലാം തങ്ങളുടെ യോഗാ ചിത്രങ്ങളും, യോഗാ ചെയ്യേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വന്നിരുന്നു. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും യോഗാ ജീവിതത്തിന്റെ ഭാഗമാക്കണം എന്ന സന്ദേശവുമായി മുന്നോട്ടു വന്നു. അതിൽ ഏറ്റവും കൂടുതൽ തരംഗമായി മാറിയത്, മലയാളത്തിന്റെ സൂപ്പർ താരം, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ പങ്കു വെച്ച തന്റെ ചിത്രവും അതോടൊപ്പം അദ്ദേഹം കുറിച്ച വാക്കുകളുമാണ്. താൻ യോഗാ പോസിൽ ധ്യാനിക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കു വെച്ചത്. വളരെ വർഷങ്ങൾ ആയി യോഗയും ധ്യാനവും പരിശീലിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഈ പ്രായത്തിലും ഗംഭീര മെയ് വഴക്കമുള്ള മോഹൻലാലിന്റെ ആരോഗ്യത്തിന്റെ ഒരു കാരണവും ഈ യോഗാ പരിശീലമാണെന്നു പറയാം.
തന്റെ ചിത്രം പങ്കു വെച്ച് കൊണ്ട്, അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്രകാരം, “ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ”. ഇപ്പോൾ ആയുർവേദ ചികിത്സയുടെ ഭാഗമായി പാലക്കാടു ഉള്ള മോഹൻലാൽ, ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ പോകുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലാണ്. അതിനു ശേഷമാകും മോഹൻലാൽ തന്റെ സംവിധാന സംരംഭമായ ബറോസിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.