ഈ വർഷം മലയാളത്തിൽ വന്നതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് ഹോം. റോജിൻ തോമസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ് ആണ് നായക വേഷം ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എങ്കിലും ശ്രീനാഥ് ഭാസി, നസ്ലെൻ, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, മണിയൻ പിള്ള രാജു, ജോണി ആന്റണി, വിജയ് ബാബു, ദീപ തോമസ്, കൈനകരി തങ്കരാജ് തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ മികച്ച പ്രകടനങ്ങളുമായി കളം നിറഞ്ഞു. ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരും ഒരുപോലെ രംഗത്ത് വന്നിരുന്നു. രണ്ടു ദിവസം മുൻപ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നതെങ്കിൽ, ഇപ്പോൾ എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്.
ഈ ചിത്രം കണ്ട അദ്ദേഹം, ഇതിലെ അഭിനേതാവും തന്റെ സുഹൃത്തുമായ ശ്രീകാന്ത് മുരളിക്ക് ആണ് സന്ദേശം അയച്ചത്. ആ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ട് ശ്രീകാന്ത് മുരളി നന്ദി അറിയിക്കുകയും ചെയ്തു. ‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക’ എന്നാണ് ശ്രീകാന്ത് മുരളിക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിലെ മോഹൻലാലിന്റെ വാക്കുകൾ. മഹാമാരിക്കാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നാണെന്നാണ് ഹോം എന്നായിരുന്നു പ്രിയദര്‍ശന്‍ കുറിച്ച വാക്കുകൾ. പ്രശസ്ത തമിഴ് സംവിധായകൻ എ ആർ മുരുഗദോസ്സും ഈ ചിത്രം കണ്ടു സംവിധായകൻ റോജിൻ തോമസിനെ വിളിച്ചു അഭിനന്ദിച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.