മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നാല്പതോളം വർഷമായി മലയാളത്തിലെ സൂപ്പർ താരമായി നിൽക്കുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്. പല തലമുറകളിലെ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ അനുഭവ പരിചയം വളരെ വലുതാണ്. ഇപ്പോഴിതാ സിനിമയിലെ ഉയർച്ച താഴ്ചകളെ താൻ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മോഹൻലാൽ പറഞ്ഞ ഈ വാക്കുകളുള്ള ഒരു പേപ്പർ കട്ടിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലയാള സിനിമാ രംഗത്തെ പ്രമുഖരായ ഒട്ടേറെ പേർ മോഹൻലാലിന്റെ വാക്കുകളുള്ള ഈ പേപ്പർ കട്ടിങ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കു വെച്ചിട്ടുമുണ്ട്.
ഈ പേപ്പർ കട്ടിങ്ങിൽ മോഹൻലാൽ പറഞ്ഞതായി കുറിച്ചിരിക്കുന്ന വാക്കുകൾ ഇപ്രകാരം, ” ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്റ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാൽ എന്താണൊരു രസം. മടുത്ത് പോവില്ലേ ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം.. ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ”. നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ രഞ്ജിത് ശങ്കർ എന്നിവരുൾപ്പെടെ ഈ വാക്കുകൾ പങ്ക് വെച്ചിട്ടുണ്ട്. ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന റാമിൽ അഭിനയിക്കുന്ന മോഹൻലാൽ ഇനി ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ്. ഷിബു ബേബി ജോണാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.