ഇന്ത്യൻ ക്രിക്കറ്റിലെ മഹാരാജാവ് ആയിരുന്നു യുവരാജ് സിങ് എന്ന അതുല്യ പ്രതിഭ. ഇന്ത്യൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും മറക്കാനാവാത്ത ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ച, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രീയപ്പെട്ട യുവി ഇന്നലെയാണ് അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ആദ്യ ട്വന്റി ട്വന്റി ലോക കപ്പും അതിനു ശേഷം 2011 ഇൽ ഇന്ത്യയിൽ നടന്ന ലോക കപ്പും ഇന്ത്യ നേടുന്നതിൽ നിർണ്ണായക പങ്കു വഹിച്ച യുവരാജ് സിങ് അതിനു ശേഷം തന്നെ വേട്ടയാടിയ ശ്വാസകോശ കാൻസറിനെയും ചെറുത്തു തോൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന പോരാളിയാണ്. ക്രിക്കറ്റ് ദൈവം സച്ചിൻ അടക്കം ഒരുപാട് പേര് ഭാവി ജീവിതത്തിലേക്ക് യുവരാജിന് ആശംസകൾ നേർന്നു കൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ മഹാരാജാവിനു ആശംസകളുമായി എത്തിയിരിക്കുകയാണ്.
തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് മോഹൻലാൽ യുവരാജ് സിങ്ങിന് ആശംസകൾ നേർന്നത്. യുവരാജ് കാഴ്ച വെച്ച വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്കു നന്ദി പറഞ്ഞ മോഹൻലാൽ അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിലേക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു. ക്രിക്കറ്റ് കളിയോട് വളരെയധികം ഇഷ്ടം പ്രകടിപ്പിക്കുന്ന നടൻ ആണ് മോഹൻലാൽ. കോളേജ് കാലഘട്ടത്തിൽ ഏറെ ക്രിക്കറ്റ് കളിച്ചിരുന്ന അദ്ദേഹം പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ‘അമ്മ കേരളാ സ്ട്രൈക്കേഴ്സിന്റെ നായകനും ആയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരേന്ദർ സെവാഗ് എല്ലാ വർഷവും കൃത്യമായി മോഹൻലാലിന് ജന്മദിനാശംസകൾ നേരുന്ന വ്യക്തിയാണ്. ഏതായാലും യുവരാജ് സിങ്ങിന് മോഹൻലാൽ നൽകിയ ആശംസ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
This website uses cookies.