ഇന്ന് അന്തരാഷ്ട്ര നഴ്സിങ് ദിനമായി ആചരിക്കുബോൾ നമ്മുടെ ഭൂമിയിലെ മാലാഖാമാരായ നഴ്‌സുമാർ കോവിഡ് 19 എന്ന മഹാരോഗത്തെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ലോകം മുഴുവൻ കൊറോണ പടരുമ്പോൾ തങ്ങളുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടാണ് സദാ സമയവും ജാഗ്രതയോടെ ഇവർ രോഗികളെ പരിചരിക്കുന്നത്. തങ്ങളുടെ കുടുംബത്തെ പോലും കാണാനോ അവരുടെ അടുത്ത് പോവാനോ സാധിക്കാതെ ഇന്ത്യയിലും വിദേശത്തുമായി നമ്മുടെ നേഴ്‌സുമാർ ജോലി ചെയ്യുന്നു. അതിൽ തന്നെ പലർക്കും രോഗികളിൽ നിന്ന് രോഗം പടർന്നു കിട്ടുകയും ചെയ്തു. ഇപ്പോഴിതാ ഈ പ്രത്യേക ദിവസത്തിൽ ഗൾഫിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാർക്ക് ഒരു സർപ്രൈസായി, അവർക്കു സന്തോഷം പകർന്നു കൊണ്ട് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. യു എ ഈയിലെ നേര്സുമാരുമായി ഫോണിൽ ഒരുപാട് സമയം സംസാരിച്ച അദ്ദേഹം അവർക്കു വേണ്ട എല്ലാ പിന്തുണയും തന്നാലാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. തങ്ങളുടെ പ്രീയപ്പെട്ട ലാലേട്ടന്റെ ശബ്ദം തങ്ങളെ തേടിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഓരോ നേഴ്‌സുമാരും.
മലയാളികൾ അല്ലാത്ത നേഴ്‌സുമാർ വരെ മോഹൻലാലിനോട് സംസാരിക്കുകയും ഈ അവസരത്തിൽ തങ്ങളെ വിളിച്ചതിനും ഇത്രയും സ്നേഹവും പിന്തുണയും തന്നതിനും നന്ദി അറിയിക്കുകയും ചെയ്തു. ഓരോ നേഴ്‌സുമാരും ലോക ജനതയ്ക്ക് വേണ്ടി ചെയ്യുന്ന നിസ്വാർത്ഥമായ സേവനത്തിനു മോഹൻലാൽ തന്റെ നന്ദി അറിയിച്ചു. മോഹൻലാലിന്റെ കാൾ ആദ്യം വന്നത് നേഴ്‌സ് അനുമോൾ ജോസഫിനാണ്. കടുത്ത മോഹൻലാൽ ആരാധിക കൂടിയായ അനുമോൾ പറയുന്നത് ലാലേട്ടന്റെ കോൾ ശെരിക്കും ഞെട്ടിച്ചു എന്നാണ്. സാധാരണ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഡ്യൂട്ടിക്ക് ഇടയ്ക്കു കോൾ വന്നാൽ എടുക്കാറില്ല എന്നും പക്ഷെ ഇന്നലെ എടുക്കാൻ തോന്നിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് എന്നും അനുമോൾ പറയുന്നു. അനുമോൾ ആവശ്യപ്പെട്ടത് പ്രകാരം ഇനി ഗൾഫിൽ വരുമ്പോൾ അവരെ കാണാൻ നേരിട്ട് എത്താമെന്നും അവർക്കൊപ്പം ഒരു നേരം ഒരുമിച്ചു ഭക്ഷണം കഴിക്കാമെന്നും മോഹൻലാൽ പറഞ്ഞു. വി പി എസ് ഹെൽത് കെയർ ആണ് ഈ സർപ്രൈസ് കോൾ അവർക്കു വേണ്ടി പ്ലാൻ ചെയ്തത്. ഇവരെ കൂടാതെ നേരത്തെ തന്നെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കൊപ്പം മോഹൻലാൽ കേരളത്തിലെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിങ് വഴി സമരിച്ചിരുന്നു. അതിനു ശേഷം കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന നേര്സുമാരുമായും കൊറോണ രോഗം വന്നവരുമായും മോഹൻലാൽ സംസാരിച്ചു. അതുപോലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ഡോക്ടർമാരുമായും മോഹൻലാൽ നിരന്തരം ഫോണിലൂടെ സമ്പർക്കം പുലർത്തുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.