സ്ഫടികം എന്ന ചിത്രത്തിലെ ഇരട്ട ചങ്കുള്ള ആടുതോമയെ മലയാളികൾ ഒരിക്കലും മറക്കില്ല. മോഹൻലാൽ അനശ്വരമാക്കിയ, മലയാളത്തിലെ എക്കാലത്തെയും മാസ്സ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിലെ തോമാച്ചായൻ. ഇപ്പോഴിതാ ഒരിക്കൽ കൂടി ഒരു ഇരട്ട ചങ്കൻ മാസ്സ് കഥാപാത്രവുമായി മോഹൻലാൽ എത്തുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലുസിഫെറിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായാണ്. ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം ആട് തോമയെ പോലെ ഒരു ഇരട്ട ചങ്കൻ മാസ്സ് ആൻഡ് ക്ലാസ് റോൾ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
നെഗറ്റീവ് ഷേഡ് കൂടിയുള്ള ഒരു കിടിലൻ ഹീറോ ആണ് ഈ ചിത്രത്തിൽ മോഹൻലാൽ എന്നാണ് സൂചനകൾ പറയുന്നത്. ആരുടെ മുന്നിലും തല കുനിക്കാത്ത ഒരു കിടിലൻ നായക വേഷമാണ് തിരക്കഥാ രചയിതാവ് മുരളി ഗോപി മോഹൻലാലിന് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കടുത്ത മോഹൻലാൽ ആരാധകരായ പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ ചേർന്ന് ഒരുക്കുന്ന ഈ ചിത്രം മോഹൻലാൽ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ചിത്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അവർ ഇരുവരും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, കലാഭവൻ ഷാജോൺ, ഫാസിൽ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. അടുത്ത വർഷം മാർച്ചിലാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.