മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട മാസ്സ് ചിത്രവും മാസ്സ് കഥാപാത്രവും ഒരിക്കൽ കൂടി വെള്ളിത്തിരയിലെത്തുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത് 1995 ഇൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ചിത്രമായ സ്ഫടികം 28 വർഷങ്ങൾക്കു ശേഷം ആഗോള തലത്തിൽ റീ റിലീസ് ചെയ്യുകയാണ്. 4 കെ അറ്റ്മോസ് ആയി റീമാസ്റ്റർ ചെയ്താണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇതിനോടകം തന്നെ ഈ റീമാസ്റ്റർ വേർഷന്റെ ടീസർ, ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ്സ് കഥാപാത്രമായ ആട് തോമയെ വരവേൽക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ കേരളത്തിലെ ഒട്ടേറെ വമ്പൻ സ്‌ക്രീനുകളിൽ ഈ ചിത്രത്തിന്റെ ആദ്യ ഷോ ടിക്കറ്റുകൾ മുഴുവനായി വിറ്റു തീർന്നുകഴിഞ്ഞു. അതിലൊന്നാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ തൃശൂർ രാഗം തീയേറ്റർ.
ഈ തീയേറ്ററിൽ സ്ഫടികം ആദ്യ ഷോ ബുക്കിംഗ് ആരംഭിച്ച് വളരെ ചെറിയ സമയത്തിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നിരിക്കുകയാണ്. ഒരു റീ റിലീസ് ചിത്രത്തിന് ഇത്ര വലിയ പ്രേക്ഷക പ്രതികരണം ലഭിക്കുന്നത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവം ലഭ്യമാകുന്ന സ്‌ക്രീനുകളിലൊന്നാണ് തൃശൂരിലെ രാഗം തീയേറ്റർ. അവിടെ ഭദ്രന്റെ സ്ഫടികവും അതിലൂടെ മോഹൻലാൽ എന്ന നടന്റെ ആട് തോമയായുള്ള പകർന്നാട്ടവും വീണ്ടും കാണാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. സ്ഫടികത്തിന്റെ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ വേർഷൻ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്നത്. ഈ വരുന്ന ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്യാൻ പോകുന്ന സ്ഫടികം കേരളത്തിൽ ഒരിക്കൽ കൂടി വൻ തരംഗം സൃഷ്ടിക്കുമെന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിക്കുന്ന അഡ്വാൻസ് ബുക്കിംഗ് നമ്മുക്ക് തരുന്നത്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.