മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ക്ലാസിക് ആയ മാസ്സ് കഥാപാത്രം ഏതെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളു, ആട് തോമ. 1995 ഇൽ പുറത്ത് വന്ന, മോഹൻലാലിനെ നായകനാക്കി ഭദ്രൻ രചിച്ചു സംവിധാനം ചെയ്ത സ്ഫടികം ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ്. അതിൽ മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന മാസ്സ് കഥാപാത്രം ഇന്നും മലയാള സിനിമാ പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്ന കഥാപാത്രമാണെന്ന് സോഷ്യൽ മീഡിയ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മോഹൻലാൽ, തിലകൻ, നെടുമുടി വേണു, കെ പി എ സി ലളിത, എൻ ഫ് വർഗീസ്, രാജൻ പി ദേവ്, ഉർവശി തുടങ്ങി ഒട്ടേറെ പ്രതിഭകളുടെ അതിഗംഭീര പ്രകടനം കൊണ്ടും കയ്യടി നേടിയ ഈ ചിത്രം മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായി മാറി. ഇപ്പോഴിതാ 4K സാങ്കേതിയ വിദ്യയിൽ റീമാസ്റ്റർ ചെയ്ത സ്ഫടികം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
സ്ഫടികം വീണ്ടും എത്തുന്ന തീയതി മോഹൻലാൽ ഇന്ന് പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി ഒൻപതിനാണ് സ്ഫടികം റീ റിലീസ് ചെയ്യാൻ പോകുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ കുറിച്ച് വാക്കുകൾ ഇങ്ങനെ, “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…’അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’..”.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.