ഇന്നലെ സത്യത്തിൽ മോഹൻലാലിന്റെ ദിവസമായിരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആരാധകരും പ്രേക്ഷകരും ഏറ്റവുമധികം കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ വിശേഷങ്ങളുമായാണ് മോഹൻലാൽ ഇന്നലെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. മോഹൻലാൽ പ്രിഥ്വിരാജ് ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ലൂസിഫർ. വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ എന്നീ ചിത്രങ്ങളാണ് ഇന്നലെ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. രണ്ട് ചിത്രങ്ങളും തന്നെ വലിയ തരംഗം സൃഷ്ടിച്ചു മുന്നേറുകയും ഉണ്ടായി.
ആദ്യമെത്തിയത് മോഹൻലാൽ – പ്രിഥ്വിരാജ് ടീമിൻറെ ലൂസിഫർ ആയിരുന്നു. മലയാളത്തിലെ വലിയ രണ്ടു താരങ്ങൾ ഒന്നിക്കുന്ന ചിത്രം, ആരാധക പ്രതീക്ഷയും അത്രത്തോളം വലുതായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററാണ് ഇന്നലെ പുറത്തിറങ്ങിയത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ടൈറ്റിൽ പോസ്റ്റർ ആരാധകർക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു. ദീപക് ദേവാണ് സംഗീതം നൽകിയിരിക്കുന്നത്. ഇന്നലെ 10 മണിയോടു കൂടിയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ 4 ലക്ഷത്തോളം പേർ ടൈറ്റിൽ പോസ്റ്റർ കണ്ടു കഴിഞ്ഞു.
പിന്നീട് തരംഗമാകാൻ എത്തിയത് ഒടിയനാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു കരിമ്പടം പുതച്ച് ഒടിയന്റെ വരവ്. പതിവിൽ നിന്നും തീർത്തും വ്യത്യസ്തമായി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഒടിയെത്തിയത്. ഒരു വിവരം പോലും പുറത്തുവിടാതെ സർപ്രൈസായി എത്തിയ ഒടിയൻ ടീസർ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറിയ ഒടിയൻ നാലര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി. ഒരേ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയ രണ്ട് ചിത്രങ്ങൾ, ആരാധകർ വാനോളം പ്രതീക്ഷയിൽ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ. ഇന്നലെ ഒരൊറ്റ ദിവസംകൊണ്ട് സോഷ്യൽമീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രിയനടൻ മോഹൻലാൽ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.