Odiyan Movie
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൈപ്പ് കൂടിയ ചിത്രം എന്ന ബഹുമതിയുമായി എത്തുന്ന മോഹൻലാൽ ചിത്രമായ ഒടിയന്റെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ കേരളക്കരയിൽ സംസാര വിഷയം എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ എല്ലാം ഇപ്പോൾ ചർച്ച ചെയ്യുന്നതും ഈ പുതിയ പോസ്റ്ററിനെ കുറിച്ചാണ്. കാണുന്നവർക്കു ആവേശവും ആകാംഷയും നൽകുന്ന ഒരു കിടിലോൽക്കിടിലൻ പോസ്റ്റർ ആണ് ഒടിയൻ ടീം ഫ്ളക്സ് ആയി ഇറക്കിയിരിക്കുന്നത്. രണ്ടു കൂറ്റൻ കാളകൾക്കു നടുവിൽ കലിപ്പ് ലുക്കിൽ മുന്നോട്ടു കുതിക്കുന്ന ചെറുപ്പക്കാരനായ ഒടിയൻ മാണിക്യൻ ആണ് ഈ പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നത്.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിനെ വി എഫ് എക്സ് ജോലികൾ നടക്കുകയാണ് ഇപ്പോൾ. ഈ വർഷം ഒക്ടോബർ പതിനൊന്നിന് ആണ് ഒടിയൻ റിലീസ് ചെയ്യുക. ദേശീയ അവാർഡ് ജേതാവായ വി ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ വ്യത്യസ്ത ലൂക്കുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഫാന്റസി ത്രില്ലർ അരനൂറ്റാണ്ടിലൂടെ കഥ പറയുന്ന ഒരു ക്ലാസ് ആൻഡ് മാസ്സ് എന്റെർറ്റൈനെർ ആണ്. മോഹൻലാൽ എന്ന കമ്പ്ലീറ്റ് ആക്ടറുടെ സമസ്ത ഭാവങ്ങളും ഈ ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മലയാള സിനിമയിൽ പുലി മുരുകന് ശേഷം ഒടിയൻ ആയിരിക്കും പുതിയ ചരിത്രം കുറിക്കുന്ന ചിത്രം എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.