മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. തന്റെ അഭിനയ മികവ് കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചിട്ടുള്ള ഈ നടൻ ഇപ്പോൾ തന്റെ താരമൂല്യം കൊണ്ട് മലയാള സിനിമയെ ലോക മാർക്കറ്റിലെത്തിച്ചു കഴിഞ്ഞു. ഈ വർഷം അറുപതു വയസ്സ് തികയുന്ന മോഹൻലാൽ ഫിറ്റ്നസിന്റെ കാര്യത്തിലും പുലിയാണ്. മലയാളത്തിലെ യുവ താരങ്ങൾക്കു പോലുമില്ലാത്ത മെയ് വഴക്കവും സംഘട്ടന രംഗങ്ങളിൽ പുലർത്തുന്ന മികവും മോഹൻലാലിന്റെ എല്ലാ തലമുറയുടേയും ഹീറോയാക്കി മാറ്റുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറുകയാണ്. മോഹൻലാൽ തന്നെ പുറത്തു വിട്ട ഈ ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ വച്ചെടുത്ത ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഡൽഹിയിൽ നടക്കുകയാണ്. കേരളത്തിലും ധനുഷ്കോടിയിലും ഷൂട്ട് ചെയ്തു കഴിഞ്ഞതിനു ശേഷമാണു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡൽഹിയിലേക്ക് ഷിഫ്റ്റ് ചെയ്തത്. ഇനി ലണ്ടനിൽ ആണ് റാം ഷൂട്ട് ചെയ്യുക. അത് കൂടാതെയും വേറെ ചില വിദേശ ലൊക്കേഷനുകൾ ഈ ചിത്രത്തിനുണ്ടാകുമെന്നാണ് സൂചന. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റാം എന്ന ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹൻലാൽ നായകനായ അടുത്ത റിലീസ്. മാർച്ച് ഇരുപത്തിയാറിനു ഈ ചിത്രം റിലീസ് ചെയ്യും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.