മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറാനൊരുങ്ങുകയാണ് ‘ഒടിയൻ’ എന്ന ചിത്രം. ഒടിയൻ ലുക്കിലേക്ക് മാറിയതിന് ശേഷം മോഹൻലാൽ ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഒടിയൻ മാണിക്യനെ അവതരിപ്പിക്കാനായി 51 ദിവസം കൊണ്ട് 18 കിലോയോളമാണ് മോഹൻലാൽ കുറച്ചത്. ഒടിയൻ ലുക്ക് പുറത്തുവന്നതോടെ മോഹൻലാൽ പങ്കെടുത്ത പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. തങ്ങളുടെ പ്രിയതാരത്തിന്റെ രൂപമാറ്റം നേരിട്ട് കണ്ട് വിശ്വസിച്ചിരിക്കുകയാണ് ആരാധകരിപ്പോൾ.
എന്നാൽ എന്തിനാണ് മോഹൻലാൽ കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയത് എന്ന സംശയത്തിലായിരുന്നു ചില ആരാധകർ. സിനിമയിലല്ലാതെ പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ല. ഇതിനെതിരെ ട്രോളുകളും, കൂളിംഗ് ഗ്ലാസിൽ ക്യാമറ വെച്ചിട്ടുണ്ടെന്ന തരത്തിലുമുള്ള വാർത്തകളും പരക്കാൻ തുടങ്ങി.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളിലും മോഹൻലാൽ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് ആക്കം കൂട്ടാൻ കാരണമായത്. എന്നാൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് കൂളിംഗ് ഗ്ലാസ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ചിത്രങ്ങൾ മോഹൻലാലിൻറെ ആരാധകർക്കും സന്തോഷം പകർന്നിരിക്കുകയാണ്.
കാലത്തിന് നിന്ന് നന്ദി പറഞ്ഞ് യൗവ്വനത്തെ തിരികെ പിടിച്ച് ഒടിയന്‍ മാണിക്യൻ തന്റെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി എത്തിയിരിക്കുകയാണിപ്പോൾ. ഒടിയന്‍ മാണിക്യന്റെ 30 വയസ് മുതല്‍ 60 വയസുവരെയുള്ള കാലത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി വേണ്ടി ഇത്രയും കഠിനമായ ശാരീരിക തയാറെടുപ്പുകള്‍ നടത്തിയ മറ്റൊരു ചിത്രവും ഇല്ല എന്ന് വേണം പറയാൻ.കൂടാതെ മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരമാണ് ഈ മാറ്റങ്ങളെന്നും സംവിധായകനായ ശ്രീകുമാര്‍ മുൻപ് വ്യക്തമാക്കിയിരുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.