ഇപ്പോൾ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ഫാന്റസി ത്രില്ലറിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ. ഒടിയൻ ചെയ്തതിനു ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രം ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ഒരു ഡ്രാമ ത്രില്ലർ ആണെന്ന വിവരവും ഔദ്യോഗികമായി തന്നെ മോഹൻലാൽ പറഞ്ഞിരുന്നു.
നവാഗതനായ സാജു തോമസ് രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. ഈ ചിത്രത്തിൽ നായികമാരായി മീനയും തൃഷയും എത്തുമെന്നും അതുപോലെ തന്നെ മോഹൻലാൽ- പ്രകാശ് രാജ് കൂട്ടുകെട്ട് ഒരിക്കൽ കൂടി ഈ ചിത്രത്തിലൂടെ ഒന്നിക്കുമെന്നും വാർത്തകൾ വന്നിരുന്നു.
ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം കുറച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ. ഇതിനിടയിലാണ് മോഹൻലാൽ ഈ അജോയ് വർമ്മ ചിത്രത്തിന്റെ കഥ കേൾക്കാൻ ഇടയായത്.
കഥ കേട്ട് മോഹൻലാലിന് ഒരുപാട് ഇഷ്ടമായി എന്ന് മാത്രമല്ല, അദ്ദേഹ ഒരുപാട് എക്സൈറ്റഡ് ആവുകയും ചെയ്തു. അതുകൊണ്ടാണ് നേരത്തെ തീരുമാനിച്ച ചിത്രങ്ങൾ എല്ലാം മുന്നോട്ടു നീക്കി ഈ ചിത്രം ആദ്യം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത് തന്നെ. മുംബൈ, പുണെ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ആയി ഡിസംബറിൽ ഷൂട്ട് തുടങ്ങുന്ന ചിത്രം ജനുവരിയിൽ തീർക്കും.
മെയ് മാസത്തിൽ ആയിരിക്കും ഈ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും അടുത്ത ആഴ്ച പുറത്തു വിടും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒടിയൻ ഷൂട്ടിങ് തീർത്തിട്ട് പതിനഞ്ചു ദിവസം കഴിഞ്ഞു ആയിരിക്കും ഈ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുക. കാരണം ഒടിയൻ ഷൂട്ടിന്റെ അവസാന ഘട്ടത്തിൽ മോഹൻലാൽ ക്ലീൻ ഷേവ് ആവുകയാണ്. ഇതിനു മുൻപേ ഇങ്ങനെ മറ്റു ചിത്രങ്ങൾ എല്ലാം മാറ്റി വെച്ചു മോഹൻലാൽ ഡേറ്റ് നൽകി പെട്ടെന്ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ജീത്തു ജോസെഫിന്റെ ദൃശ്യം.
അജോയ് വർമ്മ ചിത്രം കഴിഞ്ഞു മോഹൻലാൽ ചെയ്യാൻ പോകുന്നത് ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നൂറു ദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. അതിനു ശേഷം പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലുസിഫെറിൽ മോഹൻലാൽ ജോയിൻ ചെയ്യും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.