കഴിഞ്ഞ ദിവസമാണ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷിച്ചത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങൾ നിർമ്മിച്ച ആശീർവാദ് സിനിമാസിന്റെ ആദ്യ ചിത്രം 2000 ജനുവരി 26 നു ആണ് റിലീസ് ചെയ്തത്. രഞ്ജിത് രചിച്ചു ഷാജി കൈലാസ് ഒരുക്കിയ നരസിംഹം എന്ന ആ മോഹൻലാൽ ചിത്രം മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത ഇൻഡസ്ട്രി ഹിറ്റ് വിജയമാണ് നേടിയത്. അതിനു ശേഷം രാവണ പ്രഭു, കിളിച്ചുണ്ടൻ മാമ്പഴം, നരൻ, നാട്ടുരാജാവ്, രസതന്ത്രം, ബാബ കല്യാണി, ഇന്നത്തെ ചിന്താ വിഷയം, ഇവിടം സ്വർഗ്ഗമാണു, അലി ഭായ്, പരദേശി, സാഗർ ഏലിയാസ് ജാക്കി, ചൈന ടൌൺ, സ്നേഹ വീട്, കാസനോവ, സ്പിരിറ്റ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ദൃശ്യം, എന്നും ഇപ്പോഴും, ലോഹം, ഒപ്പം, വെളിപാടിന്റെ പുസ്തകം, ആദി, ഒടിയൻ, ലൂസിഫർ, ഇട്ടിമാണി, ദൃശ്യം 2, മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി എന്നിവയാണ് ആശീർവാദ് നിർമ്മിച്ച് പുറത്തു വന്ന ചിത്രങ്ങൾ. ഇതിൽ ഏറിയ പങ്കും സൂപ്പർ ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളുമായിരുന്നു.
മലയാളത്തിൽ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യവും ഇരുനൂറു കോടിയുടെ ബിസിനസ് നടത്തിയ ലൂസിഫറും നിർമ്മിച്ച ആശീർവാദ് തന്നെയാണ് നൂറു കോടി ബഡ്ജറ്റിൽ മരക്കാർ എന്ന ചിത്രവും നിർമ്മിച്ചത്. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രത്തിന്റെ നിർമ്മാണവും ആശീർവാദ് ആണ് ചെയ്യുന്നത്. ആ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് കഴിഞ്ഞ ദിവസം ആശീർവാദ് സിനിമാസിന്റെ ഇരുപത്തിരണ്ടാം വാർഷികം അവർ ആഘോഷിച്ചത്. ബറോസിലെ പുതിയ ഗെറ്റപ്പിലാണ് മോഹൻലാൽ ഈ ആഘോഷത്തിൽ പങ്കെടുത്തത്. അതിനൊപ്പം തന്നെ ആശീർവാദ് നിർമ്മിച്ച പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ വിജയവും അവർ ആഘോഷിച്ചു. പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്തു, പാൻ ഇന്ത്യൻ വിജയമാണ് നേടുന്നത്. ജീത്തു ജോസഫ് ഒരുക്കിയ 12 ത് മാൻ, വൈശാഖ് ചിത്രം മോൺസ്റ്റർ, ഷാജി കൈലാസ് ചിത്രം എലോൺ, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയാണ് ഇനി ആശീർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന മറ്റു ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.