മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ നേര് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്ത്. കേരളത്തിന് അകത്തും പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുന്ന ഈ ചിത്രം അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഡിസംബർ 21 ന് ആഗോള റിലീസായ ഈ ചിത്രം ജനുവരി ഒന്നിന് 12 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള ഗ്രോസ് ആയി 70 കോടി പിന്നിടുകയാണ്. അതോടു കൂടി മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ കായംകുളം കൊച്ചുണ്ണി, രോമാഞ്ചം എന്നീ ചിത്രങ്ങളേയും നേര് പിന്നിട്ടു കഴിഞ്ഞു. കേരളത്തിൽ നിന്ന് ഇതിനോടകം 37 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നാലര കോടിയോളവും വിദേശ മാർക്കറ്റിൽ നിന്ന് 28 കോടിയോളവും നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 50 കോടി എന്ന നേട്ടത്തിലേക്കാണ് ഇപ്പോൾ നേര് കുതിക്കുന്നത്.
2018 , പുലിമുരുകൻ, ലൂസിഫർ, കെ ജി എഫ് 2 , ബാഹുബലി 2 , ലിയോ, ജയിലർ, ആർഡിഎക്സ് എന്നിവയാണ് ഇതിനു മുൻപ് കേരളത്തിൽ നിന്ന് മാത്രം 50 കോടി നേടിയ ചിത്രങ്ങൾ. ഇതിനോടൊപ്പം റിലീസ് ചെയ്ത് ആദ്യ 12 ദിവസവും കേരളത്തിൽ നിന്ന് തുടർച്ചയായി 2 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ മൂന്നാമത്തെ മാത്രം ചിത്രമായും നേര് മാറി. പുലി മുരുകൻ, ബാഹുബലി 2 എന്നിവയാണ് ഈ റെക്കോർഡ് ആദ്യം സ്വന്തമാക്കിയ ചിത്രങ്ങൾ. ജീത്തു ജോസഫ് ഒരുക്കിയ ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമക്ക് വമ്പൻ പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ് എന്നിവരും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.