മലയാളികളുടെ മോഹൻലാൽ വീണ്ടും തീയേറ്ററുകൾ ഭരിക്കുന്ന കാഴ്ച സമ്മാനിച്ച് കൊണ്ട്, കേരളത്തിൽ ആധിപത്യം തുടരുകയാണ് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര്. ഡിസംബർ 21 ന് റിലീസ് ചെയ്ത ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമക്ക് ആദ്യ ഷോ മുതൽ തന്നെ അതിഗംഭീരം എന്ന അഭിപ്രായമാണ് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് വരുമ്പോൾ മാത്രം കാണാൻ സാധിക്കുന്ന കാഴ്ചകളും അതോടെ ദൃശ്യമായി തുടങ്ങി. പ്രായഭേദമന്യേ ആബാലവൃത്തം ജനങ്ങളും തീയേറ്ററുകളിലെത്തുന്ന അഭൂതപൂർവമായ കാഴ്ചകളാൽ സോഷ്യൽ മീഡിയ നിറഞ്ഞു. ആദ്യ ദിനം കേരളത്തിൽ നിന്ന് മൂന്ന് കോടിക്ക് മുകളിലും ആഗോള തലത്തിൽ 6 കോടിയോളവും നേടിയ ഈ ചിത്രം, രണ്ടാം ദിനം കഴിയുമ്പോൾ ആഗോള തലത്തിൽ നേടിയത് 12 കോടിയോളമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ നിന്ന് മാത്രം 6 കോടിയോളം നേടിയ ഈ ചിത്രം വിദേശത്തു നിന്നും അതേ രീതിയിൽ ഗംഭീര കളക്ഷൻ നേടുകയാണ്. ആദ്യ ദിനത്തെക്കാൾ കൂടുതൽ സ്‌ക്രീനുകളിലേക്ക് രണ്ടാം ദിനം പടർന്ന നേര്, മൂന്നാം ദിനത്തിലും കൂടുതൽ സ്‌ക്രീനുകളിൽ കളിക്കുകയാണ്. കേരളത്തിലുടനീളം കൂടുതൽ സ്‌ക്രീനുകളും ഷോകളും കൂട്ടിച്ചേർക്കപ്പെട്ട് കൊണ്ട് ഈ ചിത്രം കുതിക്കുമ്പോൾ, ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം 25 മുതൽ 30 കോടി വരെയുള്ള ആഗോള കളക്ഷനാണ് ട്രേഡ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു ദിവസം മാത്രം നേരിന് ബുക്ക് മൈ ഷോ അപ്ലിക്കേഷൻ വഴി വിറ്റു പോയത് ഒരു ലക്ഷത്തിഇരുപത്തിനാലായിരം ടിക്കറ്റുകളാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത് നടി അനശ്വര രാജനാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.