കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നേര് ആദ്യ രണ്ട് ദിവസം കൊണ്ട് 12 കോടിയോളം ആഗോള ഗ്രോസ് നേടി ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. അതിൽ തന്നെ വിദേശ മാർക്കറ്റിൽ ഞെട്ടിക്കുന്ന കുതിപ്പാണ് ഈ ചിത്രം നടത്തി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിനമായപ്പോൾ തന്നെ കേരളത്തിൽ മറ്റു റിലീസുകളേക്കാൾ വമ്പൻ ലീഡ് എടുക്കുന്ന നേര്, കൂടുതൽ സ്‌ക്രീനുകളിലേക്കും വ്യാപിക്കുകയാണ്. തെലുങ്ക്, ഹിന്ദി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ സലാർ, ഡങ്കി എന്നിവയുടെ വമ്പൻ റിലീസ് മൂലം വിദേശത്തു ലിമിറ്റഡ് റിലീസ് ആയെത്തിയ നേര് ഇപ്പോൾ നടത്തുന്നത് ഞെട്ടിക്കുന്ന മുന്നേറ്റമാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക, ഗൾഫ് എന്നീ മാർക്കറ്റുകളിലൊക്കെ ചിത്രത്തിന്റെ കളക്ഷൻ കൂടി വരികയാണ്. പ്രേക്ഷകരുടെ ആവശ്യം നിമിത്തം വരും ദിവസങ്ങളിൽ കൂടുതൽ സ്‌ക്രീനുകളിലേക്കാണ് നേര് എത്തുന്നത്.
ബ്രിട്ടനിൽ ആദ്യ ദിനം 11,051 പൗണ്ട് കളക്ഷൻ നേടിയ നേര്, രണ്ടാം ദിനം നേടിയത് 20,138 പൗണ്ട് ആണ്. ഏകദേശം 33 ലക്ഷം രൂപയാണ് ഈ ചിത്രം അവിടെ നിന്ന് രണ്ട് ദിനം കൊണ്ട് നേടിയത്. ഓസ്‌ട്രേലിയയിൽ ആദ്യ ദിനം 4,898 ഡോളർ കളക്ഷൻ വന്ന ഈ ചിത്രത്തിന് രണ്ടാം ദിനം 19,611 ഡോളറാണ് കളക്ഷൻ വന്നത്. മൂന്നാം ദിനത്തിലെ ഓസ്‌ട്രേലിയൻ കളക്ഷൻ 30000 ഡോളർ കടക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയയിൽ നിന്ന് ഇതിനോടകം ഈ ചിത്രം 55000 ഡോളർ കളക്ഷൻ മാർക്ക് പിന്നിട്ടു എന്നാണ് വിവരം. . ഇനി വരുന്നത് ക്രിസ്മസ് അവധിക്കാലമായത് കൊണ്ട് തന്നെ വിദേശ മാർക്കറ്റിൽ നിന്ന് ചരിത്ര നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് ഈ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.