മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് ഇന്ന് മുതലാണ് പ്രദർശനം ആരംഭിച്ചത്. ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ എന്നീ കൂട്ടുകെട്ടുകൾ സമ്മാനിച്ച മോഹൻലാൽ- ജീത്തു ടീമിന്റെ ഈ പുതിയ ചിത്രത്തിനും ആരാധകരും സിനിമാ പ്രേമികളും വമ്പൻ സ്വീകരണമാണ് നൽകുന്നത്. ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ നേര് ആരംഭിക്കുന്നത് തന്നെ ചിത്രത്തിന്റെ പ്രധാന കഥാതന്തുവിലേക്ക് പ്രവേശിച്ചു കൊണ്ടാണ്. കോടതിയിലേക്ക് എത്തുന്ന ഒരു കേസിന് ആസ്‍പദമായ ഒരു കുറ്റകൃത്യവും അതിൽ പ്രതിയാവുന്ന ആളെയും വളരെ വേഗം തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്ന ചിത്രം, പിന്നീട് മുന്നോട്ട് പോകുന്നത് കോടതി നടപടി ക്രമങ്ങളിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന വിജയമോഹൻ എന്ന വക്കീൽ സ്‌ക്രീനിലെത്തുന്നതോടെ ചിത്രം കൂടുതൽ വേഗത കൈവരിക്കുന്നുണ്ട്. നേരിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, മനസ്സിനെ തൊടുന്ന വൈകാരിക നിമിഷങ്ങൾ ഏറെയുള്ള ഒരു മികച്ച കോർട്ട് റൂം ഡ്രാമ എന്ന് തന്നെയാണ്.
കേസിന്റെ വിധിയിലേക്കും, സത്യം തേടിയുള്ള യാത്രയിലേക്കുമുള്ള ഉദ്വേഗം ബാക്കി വെച്ച് കൊണ്ടാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്. വിജയമോഹൻ ആയുള്ള മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരിടവേളക്ക് ശേഷം മോഹൻലാൽ എന്ന നടനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി സ്‌ക്രീനിൽ കാണാൻ കഴിയുന്നു എന്നത് തന്നെയാണ് നേര് നൽകുന്ന ഏറ്റവും വലിയ വിരുന്ന്. പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ടി ജി രവി, നന്ദു, ശങ്കർ ഇന്ദുചൂഡൻ, ശ്രീധന്യ, അദിതി രവി, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ്, ശാന്തി മായാദേവി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജീത്തു ജോസഫും നടിയും വക്കീലുമായ ശാന്തി മായാദേവിയും ചേർന്നാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കിയത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക് എന്നിവരാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.