കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി പ്രേക്ഷകരുടെ മുന്നിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്. കഴിഞ്ഞ ദിവസം ആഗോള റിലീസായി എത്തിയ നേരിന് അതിഗംഭീരം എന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ, അനശ്വര രാജൻ എന്നിവരുടെ അസാമാന്യ പ്രകടനവും ജീത്തു ജോസഫ്- ശാന്തി മായാദേവി ടീം ഒരുക്കിയ മികച്ച തിരക്കഥയും, ജീത്തു ജോസഫിന്റെ ഞെട്ടിക്കുന്ന സംവിധാന മികവുമാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കുന്നത്. ആദ്യ ദിനം മുതൽ തന്നെ കുടുംബ പ്രേക്ഷകരുടെ കുത്തൊഴുക്കിൽ കേരളത്തിലെ തീയേറ്ററുകളിൽ ജനപ്രളയം സൃഷ്ടിക്കുന്ന ഈ ചിത്രം വമ്പൻ ഓപ്പണിങ് ആണ് ഇവിടെ നിന്ന് നേടിയിരിക്കുന്നത്. 3 കോടിക്ക് മുകളിലാണ് നേര് ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയത്. ഇരുനൂറോളം സ്‌ക്രീനുകളിൽ ചെറിയ റിലീസായി ഹൈപ്പ് സൃഷ്ടിക്കാതെ എത്തിയ ഈ ചിത്രം ഇപ്പോൾ മഹാവിജയമാണ് നേടുന്നത്.
ഇത് എട്ടാം തവണയാണ് ഒരു മോഹൻലാൽ ചിത്രം കേരളത്തിൽ നിന്ന് 3 കോടിക്ക് മുകളിൽ ഓപ്പണിങ് നേടുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ 3 കോടിക്ക് മുകളിൽ ആദ്യ ദിന കേരളാ ഗ്രോസ് നേടുന്ന താരമായി മോഹൻലാൽ മാറുകയും ചെയ്തു. ആഗോള തലത്തിലും ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന നേര് ഇതിനോടകം 6 കോടിക്ക് മുകളിൽ ഗ്രോസ് നേടിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിദേശ മാർക്കറ്റുകളിലും ലിമിറ്റഡ് റിലീസ് ആയെത്തിയ നേരിന്, അടുത്ത ആഴ്ച മുതൽ കൂടുതൽ സ്ക്രീനുകൾ ലഭിക്കുമെന്നാണ് സൂചന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നേര്, ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.