Neerali Movie Theatre List
ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളി നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഓൾ ഇന്ത്യ തലത്തിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഇന്ത്യ മുഴുവനുമായി 300 സ്‌ക്രീനുകളിൽ ആയാണ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം ഏകദേശം നൂറ്റി എൺപതോളം സ്‌ക്രീനുകളിൽ ആണ് നീരാളി റിലീസ് ചെയ്യുക. നൂറ്റി ഇരുപതോളം സ്‌ക്രീനുകളിൽ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും നീരാളി റിലീസ് ചെയ്യും. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
എട്ടു മാസത്തിനു ശേഷം റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം എന്ന നിലയിൽ ഈ സിനിമക്കായി മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് കാത്തിരിക്കുന്നത്. മലയാളത്തിൽ ഇന്നേ വരെ വന്നിട്ടില്ലാത്ത ഒരു പ്രമേയം പരീക്ഷണ സ്വഭാവത്തിൽ ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിൽ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംവിധായകൻ അജോയ് വർമയും ആണ്. നദിയ മൊയ്തു, പാർവതി നായർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, നാസ്സർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ സണ്ണി ജോർജ് എന്ന ഒരു ജെമ്മോളജിസ്റ് ആയാണ് മോഹൻലാൽ എത്തുന്നത്. ബോളിവുഡ് ആക്ഷൻ മാസ്റ്റർ സുനിൽ റോഡ്രിഗ്രസ് ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.