ഈ വർഷം മോഹൻലാൽ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നതും, ഈ വർഷം ആദ്യമെത്തുന്നതുമായ മോഹൻലാൽ ചിത്രം നീരാളിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാസങ്ങളുടെ വലിയ ഇടവേളക്ക് ശേഷം എത്തുന്നത് കൊണ്ട് തന്നെ മോഹൻലാൽ ആരാധകരും വമ്പൻ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയെ എല്ലാം ഇരട്ടിപ്പിക്കുന്ന മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നത്. അണിയറ പ്രവർത്തകരുടെ അവകാശ വാദം പോലെ തന്നെ അണിയറയിൽ ഒരുങ്ങുന്നത് ഒരു അഡാർ ഐറ്റം തന്നെ എന്ന് പോസ്റ്റർ വിളിച്ചോതുന്നു. മോഹൻലാൽ മാസങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ ആരാധകർക്കുള്ള വിരുന്ന് തന്നെ ആയിരിക്കും ചിത്രം. തകർപ്പൻ ആക്ഷൻ മാസ്സ് രംഗങ്ങൾക്കൊപ്പം തീയറ്ററിലിരുന്നു ത്രില്ലടിച്ചു കാണാൻ ഉള്ളതും നീരാളിയിലുണ്ടാകും. ചിത്രത്തിൽ അഭിനയിച്ച ദിലീഷ് പോത്തന്റെതായി പുറത്തു വന്ന അഭിമുഖവും ഈ പ്രതീക്ഷയെ ആളികത്തിക്കുന്നുണ്ട്. മികച്ച വിഷ്വൽ ട്രീറ്റ് ഒരുക്കാൻ ബോളീവുഡിൽ നിന്നുമുള്ള ടെക്‌നീഷ്യന്മാരുടെ ഒരു നിര തന്നെ ചിത്രത്തിനായി ഉണ്ട്.
മലയാളിയായ ബോളീവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി ചെയുന്ന മലയാളം ചിത്രം നീരാളി പ്രഖ്യാപനം മുതൽ ശ്രദ്ധയാകർഷിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ ഷൂട്ടിംഗ് വേളയിൽ ആയിരുന്നു നീരാളിയുടെയും ഷൂട്ടിംഗ് അതുകൊണ്ട് തന്നെ ഒടിയനു വേണ്ടി രൂപമാറ്റം നടത്തിയ പുതിയ മോഹൻലാലിനെയാകും നമുക്ക് നീരാളിയിലൂടെ കാണാൻ ആവുക. സാജു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളീവുഡ് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. മായനദി, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രം ജൂൺ14 നു തീയറ്ററുകളിൽ എത്തും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.