കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയാണ് ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് ദീപാവലി റിലീസായി എത്തുന്ന മോൺസ്റ്ററിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്ന് പുറത്ത് വന്നു. ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് തീയതിയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മോൺസ്റ്റർ ട്രൈലെർ റിലീസ് ചെയ്യുക എന്നാണ് അറിയിച്ചിരിക്കുന്നത്. ലക്കി സിംഗ് എന്ന സിഖ് കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിൽ എത്തുന്നത്.
ഇതൊരു ത്രില്ലർ ചിത്രമാണെന്ന് വൈശാഖ് പറഞ്ഞെങ്കിലും ഏത് തരത്തിലുള്ള ത്രില്ലറാണെന്ന് അദ്ദേഹം പുറത്ത് വിട്ടിട്ടില്ല. ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രമായിരിക്കുമിതെന്നും, ഇതൊരു മാസ് എന്റര്‍ടെയിനറല്ല, വളരെ വ്യത്യസ്തമായ ഒരു തിരക്കഥയുള്ള സിനിമയാണെന്നും വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ദീപക് ദേവ് സംഗീതം പകരുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദാണ്. സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ജോണി ആന്റണി, കോട്ടയം രമേശ് തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ ഇതിന്റെ താരനിരയിലുണ്ട്. സ്റ്റണ്ട് സിൽവയാണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങളൊരുക്കിയത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.