കൊറോണ മഹാമാരിയെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ് ലോകവും നമ്മുടെ കൊച്ചു കേരളവും. രാജ്യം ലോക്ക് ഡൗണിലായതോടെ വിദേശത്തു ജോലി ചെയ്യുന്ന മലയാളികൾ അവിടെ നിന്ന് നാട്ടിലേക്കു തിരിച്ചെത്താൻ കഴിയാതെ വിഷമിക്കുകയാണ്. ഇന്ത്യയെ അപേക്ഷിച്ചു മറ്റു രാജ്യങ്ങളിൽ കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും അവരെ ഭീതിപ്പെടുത്തുന്നു. ഇപ്പോഴിതാ പ്രവാസി മലയാളികൾക്ക് ഒരു സന്ദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ച വീഡിയോയിൽ പറയുന്ന വാക്കുകൾ ഇങ്ങനെ, “ഒരു മഹാമാരിയിൽ നിന്ന് മോചിതരാവാൻ വേണ്ടി എല്ലായിടത്തും നിന്നുമുള്ള മനുഷ്യർ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഞാനും നിങ്ങളും ഈ ലോകത്തു നമ്മുക്ക് നേരിട്ടറിയാത്തവരുമൊക്കെ. നമ്മുക്ക് കാണാൻ പോലും കഴിയാത്ത ശത്രുവിനെതിരെ പ്രതിരോധം തീർക്കാൻ കൈ കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയുമുള്ള പോരാട്ടം. ഇതല്ലാതെ നമ്മുക്ക് വേറെ മാർഗങ്ങളില്ല. ഞാനീ സംസാരിക്കുന്നതു നിങ്ങളോടാണ്. എല്ലാ പ്രവാസി മലയാളികളോടും എന്റെ പ്രീയപ്പെട്ടവരോടും.
അവിടേയും അവിടുത്തെ ഭരണാധികാരികൾ സുരക്ഷക്ക് വേണ്ടി ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അതെല്ലാം പാലിക്കണമെന്ന് ഞാനും അഭ്യര്ഥിക്കുന്നു. എനിക്കറിയാം നിങ്ങളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. നാട്ടിലുള്ള കുടുംബങ്ങളെ ഓർത്തു, ജോലിയിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെയോർത്തു, സ്വന്തം സുരക്ഷിതത്വത്തെ ഓർത്തു നിങ്ങൾ വല്ലാതെ വീർപ്പു മുട്ടുന്നുണ്ടാകും. പക്ഷെ ഈ സമയത്തു അങ്ങനെയൊരു ഉത്കണ്ഠ നമ്മളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ട് പോവുകയേ ഉള്ളു. കൂടെയാരുമില്ല എന്ന തോന്നൽ ആദ്യം മനസ്സിൽ നിന്നെടുത്തു മാറ്റു, എല്ലാവരുമുണ്ട്, നമ്മളെല്ലാവരുമുണ്ട്, ഒരുമിച്ചു തന്നെയുണ്ട്. ശരീരം കൊണ്ട് അകലങ്ങളിലാണെങ്കിലും മനസ്സ് കൊണ്ട് നമ്മൾ എത്രയോ അടുത്താണ്. ഈ കാലവും കടന്നു പോകും, പോയതൊക്കെ നമ്മൾ വീണ്ടെടുക്കും. ഉള്ളിൽ മുള പൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോൾ തന്നെ പറിച്ചെറിയു. നല്ല ചിന്തകളുടെ വിത്തുകൾ മുളക്കട്ടെ. ഈ ലോകത്തു ഒന്നും സ്ഥായിയായി ഇല്ലലോ. എല്ലാം മാറിയേ മതിയാവു, സന്തോഷമായാലും സങ്കടമായാലും. അതുകൊണ്ട് നമ്മൾ ഒരുമിച്ചു ആഹ്‌ളാദം പങ്കു വെച്ചത് പോലെ, ആ കാലം കടന്നു പോയത് പോലെ നമ്മൾ ഒരുമിച്ചു പങ്കു വെക്കുന്ന ഈ സങ്കട കാലവും കടന്നു പോകും. നമ്മൾ ഇതിനെയൊക്കെ അതിജീവിച്ചു വിജയം കൈവരിക്കും.നമ്മൾ ഒരുമിച്ചു കൈകൾ കോർത്ത് വിജയഗീതം പാടും, തീർച്ച..നിങ്ങളുടെ മോഹൻലാൽ”.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.