മലയാള സിനിമ ലോക വിപണിയുടെ അനന്ത സാധ്യതകൾ തേടുന്ന കാലമാണ് ഇത്. ബ്രഹ്മാണ്ഡ ചിത്രങ്ങൾ വരുന്നു, അത്തരം കൂടുതൽ ചിത്രങ്ങൾ ഒരുക്കപ്പെടുന്നു, അതുപോലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ വിദേശത്തു അടക്കം വലിയ വിജയങ്ങളും നേടുന്നു. കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും മലയാള സിനിമക്ക് സ്വപ്നതുല്യമായ മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത് മോഹൻലാൽ ചിത്രങ്ങൾ ആണെന്ന് നിസംശയം പറയാൻ സാധിക്കും. ദൃശ്യത്തിൽ തുടങ്ങി പുലിമുരുകനിലൂടെ വളർന്നു ഇന്ന് ലുസിഫെറിൽ എത്തി നിൽക്കുമ്പോൾ വിദേശത്തു നിന്നു മാത്രം അൻപത് കോടിയോളം കളക്ഷൻ നേടാനുള്ള കെൽപ് നേടിയെടുത്തു കഴിഞ്ഞു മോഹൻലാൽ ചിത്രങ്ങൾ. ഇപ്പോഴിതാ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഇരിക്കെ തന്നെ നടത്തിയ ബിസിനെസ്സ് ഞെട്ടിക്കുന്നത് ആണെന്ന് പറയുന്നത് യുവ സൂപ്പർ താരം ആയ പൃഥ്വിരാജ് സുകുമാരൻ ആണ്.
പൃഥ്വിരാജ് നായകനായ, കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബൽ ലോഞ്ചിന്റെ ഭാഗമായി ഗൾഫിൽ വെച്ച് മാധ്യമങ്ങളെ കാണുന്ന പരിപാടിക്കിടയിൽ ആണ് പൃഥ്വിരാജ് മലയാള സിനിമയുടെ വളരുന്ന മാർക്കറ്റിനെ കുറിച്ചു വാചാലൻ ആയത്. മരക്കാർ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ്. ആ ചിത്രം റിലീസിന് മുമ്പേ നടത്തിയ ബിസിനസ് തനിക്ക് അറിയാം എങ്കിലും ആ ചിത്രത്തിന്റെ നിർമ്മാതാവ് താൻ അല്ലാത്തത് കൊണ്ട് തുക വെളിപ്പെടുത്തുന്നില്ല എന്നു പൃഥ്വിരാജ് പറയുന്നു. പക്ഷേ, കേട്ടാൽ നമ്മൾ ഞെട്ടി പോകുന്ന അത്ര വലിയ ബിസിനസ് ആണ് മരക്കാർ ഇതിനോടകം നടത്തിയതെന്ന് പറയുന്നു പൃഥ്വിരാജ്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ, മോഹൻലാൽ സംവിധായകൻ ആകുന്ന ബാറോസ് എന്നിവയും ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആയാണ് ഒരുക്കാൻ പോകുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.