മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹൻലാൽ ആദ്യമായി കൈകോർക്കുന്ന മലൈക്കോട്ടൈ വാലിബനാണ് ഇന്ന് നടന്ന പൂജ, സ്വിച്ച് ഓൺ കർമ്മത്തിലൂടെ ആരംഭിച്ചത്. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ഈ ചിത്രം ആരംഭിച്ചത്. അവിടെ നിന്നുള്ള ചിത്രങ്ങൾ മോഹൻലാൽ പങ്ക് വെച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചൻ ആണ് ഈ ചിത്രത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയെത്തുന്നത്. ജയ് സാൽമീർ കൂടാതെ ഈ ചിത്രത്തിന് കൊച്ചിയിലും ഒരു ഷെഡ്യൂൾ ഉണ്ടാവുമെന്ന് വാർത്തകളുണ്ട്. ഗുസ്‍തിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി വർക്ക് ഔട്ട് ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.
ലിജോയുടെ കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി, ഹരീഷ് പേരാടി, ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേഷമിടുന്നുണ്ട്. ഒരു വമ്പൻ മാസ് പീരീഡ് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രമെന്നാണ് വാർത്തകൾ വരുന്നത്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്. വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങളായ കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ ആണ് ഈ ചിത്രത്തിനും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.