മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനങ്ങളിലെ സമ്മിശ്ര പ്രതികരണങ്ങളെ അതിജീവിച്ചു കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. ചില പ്രേക്ഷകർക്ക് ചിത്രവുമായി കണക്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ഒരു മുത്തശ്ശിക്കഥ പോലെ അവതരിപ്പിച്ച ചിത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി സിനിമാ പ്രേമികൾ തീയേറ്ററുകളിലെത്തിയതോടെ വാലിബന് വലിയ സ്വീകരണം ലഭിച്ചു തുടങ്ങി. കേരളത്തിന് അകത്തും പുറത്തുമുള്ള സിനിമാ പ്രേമികളും നിരൂപകരും ഈ ലിജോ ജോസ് പെല്ലിശേരി ചിത്രത്തെ ഇപ്പോൾ പ്രശംസകൊണ്ട് മൂടുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരമൊരു സിനിമാനുഭവം ആദ്യമാണെന്നും, ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ മികവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും പ്രമുഖ നിരൂപകർ അഭിപ്രായപ്പെടുന്നു. ലിജോയുടെ സംവിധാന മികവിനൊപ്പം മോഹൻലാൽ കാഴ്ചവെച്ച അവിസ്മരണീയ പ്രകടനവും, മധു നീലകണ്ഠന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രശാന്ത് പിള്ളയുടെ സംഗീതവുമെല്ലാം വലിയ ചർച്ചയായി മാറുകയാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ലിജോ ജോസ് പെല്ലിശേരി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ആ രണ്ടാം ഭാഗം കൂടുതൽ വലിയ ചിത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടുതൽ വലിയ ആക്ഷൻ, സാഹസിക രംഗങ്ങൾ നിറഞ്ഞ, ഫാന്റസി ചിത്രമായിരിക്കും രണ്ടാം ഭാഗമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അതിമാനുഷരായ മകന്റെയും അച്ഛന്റെയും പോരാട്ടം അവതരിപ്പിക്കുന്ന ഈ രണ്ടാം ഭാഗത്തിന്റെ ഭൂമിക ഇന്ത്യൻ അമർചിത്രകഥയുടേത് തന്നെയാണെങ്കിലും, ആദ്യ ഭാഗത്തിനേക്കാൾ വളരെയധികം വ്യത്യസ്തമായ ഒരു അവതരണ രീതിയായിരിക്കും രണ്ടാം ഭാഗത്തിന് ഉണ്ടാവുകയെന്നും ലിജോ പറഞ്ഞു. പ്രശസ്ത നിരൂപകൻ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ലിജോ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.