മലയാളത്തിന്റെ മോഹൻലാലിനെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണുകളിലൂടെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു. അടുത്ത വർഷം ജനുവരി 25 നാണ് ഈ ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ഒരു ഗാനം എന്നിവ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ തീ പടർത്തുന്നത്. അമ്പരപ്പിക്കുന്ന ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഈ പോസ്റ്റർ ഇതിനോടകം വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടുന്നത്. ഈ പോസ്റ്റർ കൂടി വന്നതോടെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ് ഉയർന്നിരിക്കുന്നത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ലിജോ ജോസ് പെല്ലിശേരിയുടെ കഥക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായ കന്നഡ ചിത്രം കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ, സൂപ്പർ ഹിറ്റ് തമിഴ് സംഘട്ടന സംവിധായകൻ സുപ്രീം സുന്ദർ എന്നിവർ സംഘട്ടനമൊരുക്കിയ മലൈക്കോട്ടൈ വാലിബന് വേണ്ടി ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ, എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് എന്നീ സാങ്കേതിക പ്രവർത്തകരാണ്. മോഹൻലാൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.