മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലറിന്റെ ചിത്രീകരണം ഇപ്പോൾ തിരുവന്തപുരത്തു പുരോഗമിക്കുകയാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ലൂസിഫർ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്ന ഒരു ഐറ്റം ആയിരിക്കും എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത് നിവിൻ പോളി ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവായ വിശാഖ് സുബ്രമണ്യം ആണ്.
പ്രശസ്ത സ്റ്റുഡിയോ ആയ മെരിലാൻഡിന്റെ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ ആയ വിശാഖ് ആണ് ഇപ്പോൾ തിരുവനന്തപുരത്തെ പ്രശസ്ത തീയേറ്ററുകൾ ആയ ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ ഒക്കെ നോക്കി നടത്തുന്നത്. അതോടൊപ്പം തന്നെ അദ്ദേഹം ഇപ്പോൾ നിർമാതാവിന്റെ വേഷത്തിലും മലയാള സിനിമയിൽ അരങ്ങേറി കഴിഞ്ഞു. നിവിൻ പോളി- നയൻ താര ടീമിനെ വെച്ച് ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ, ഡ്രാമ എന്ന ചിത്രം അജു വർഗീസുമായി ചേർന്ന് നിർമ്മിക്കുന്നത് വിശാഖ് ആണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുമായി കുടുംബപരമായും ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് വിശാഖ്.
കുടുംബ സുഹൃത്തുകൂടിയായ പൃഥ്വിരാജുമായി കഴിഞ്ഞ ദിവസം കുറച്ചു സമയം ചിലവിട്ടു എന്നും ലൂസിഫറിനെ കുറിച്ചും ലവ് ആക്ഷൻ ഡ്രാമയെ കുറിച്ചും ഒരുപാട് വിശേഷങ്ങൾ പങ്കിട്ടു എന്നും വിശാഖ് പറയുന്നു. പൃഥ്വിരാജ് ലാലേട്ടനെ ഡയറക്റ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ആവേശമാണ് എന്ന് പറഞ്ഞ വിശാഖ്, ലൂസിഫറിനെ കുറിച്ച് തനിക്കു കൂടുതൽ പറയണം എന്ന് ആഗ്രഹം ഉണ്ടെന്നും എന്നാൽ ഇപ്പോൾ പറയുന്നില്ല എന്നും ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഏതായാലും മോഹൻലാൽ ആരാധകരെ ലൂസിഫർ ഞെട്ടിക്കുമെന്നും, കാത്തിരിപ്പു വെറുതെയാവില്ല എന്നും വിശാഖ് ഉറപ്പിച്ചു പറയുന്നു. ആദ്യം ദിനം ആദ്യ ഷോ തന്നെ ലൂസിഫർ കാണാൻ ഉള്ള കാത്തിരിപ്പിലാണ് താൻ എന്നാണ് വിശാഖ് പറയുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.