Lucifer Movie
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ മെഗാ താരം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ വണ്ടിപ്പെരിയാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ലൂസിഫറിന്റെ ട്രിവാൻഡ്രം ഷെഡ്യൂൾ ഓഗസ്റ്റ് 12 മുതൽ ആരംഭിക്കും. ഇരുപത്തിയഞ്ചു വ്യത്യസ്ത ലൊക്കേഷനുകളിൽ ആണ് തിരുവനന്തപുരത്തു ഈ ചിത്രം ഷൂട്ട് ചെയ്യുക. തിരുവനന്തപുരം വിമൻസ് കോളേജിൽ ആണ് ലൂസിഫർ ആദ്യം ഷൂട്ട് ചെയ്യുക. അതിനു ശേഷം മോഡൽ സ്‌കൂളും കുതിരമാളികയും കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും പൂജപ്പുര സെൻട്രൽ ജയിലും തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിൽ ഈ ചിത്രം തിരുവനന്തപുരത്തു ചിത്രീകരിക്കും. നാൽപ്പതു ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിന് തിരുവനന്തപുരത്തു ഉണ്ടാവുക.
ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ലൂസിഫർ ഒരുങ്ങുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, മമത മോഹൻദാസ്, കലാഭവൻ ഷാജോൺ, ജോൺ വിജയ്, സച്ചിൻ ഖാഡെക്കാർ , ഫാസിൽ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. മെഗാ മാസ്സ് ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദ്, മുംബൈ, എറണാകുളം തുടങ്ങിയ ലെക്കേഷനുകളിലും വിദേശത്തും ലൂസിഫർ ചിത്രീകരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നൂറു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുന്ന ലൂസിഫർ അടുത്ത വർഷം ജനുവരി അല്ലെങ്കിൽ വിഷു റിലീസ് ആയാവും എത്തുക. കട്ട താടിയും പിരിച്ചു വെച്ച മീശയും വെളുത്ത മുണ്ടും ഷർട്ടുമിട്ടു കലിപ്പ് ലുക്കിൽ ഉള്ള മോഹൻലാലിൻറെ ലൂസിഫർ ലൊക്കേഷൻ സ്റ്റില്ലുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.