യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായ ഈ ചിത്രം ഒരു മാസ്സ് പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഇതിലെ മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതിനു പിന്നാലെ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ലൊക്കേഷൻ സ്റ്റില്ലുകളും ആരാധകരെയും സിനിമാ പ്രേമികളെയും ആവേശം കൊള്ളിക്കുന്നതാണ്. പക്കാ രാഷ്ട്രീയക്കാരന്റെ ലുക്കിലാണ് മോഹൻലാൽ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പുറത്തു വന്ന സ്റ്റില്ലുകളിൽ മോഹൻലാലിനെയും കലാഭവൻ ഷാജോണിനെയും രാഷ്ട്രീയക്കാരുടെ ലുക്കിൽ കാണാൻ സാധിക്കും.
കട്ട താടിയും പിരിച്ചു വെച്ച മീശയും വെളുത്ത മുണ്ടും ഷർട്ടുമിട്ടു കലിപ്പ് ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. മോഹൻലാലിന് പുറമെ ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, ഫാസിൽ എന്നിവർ ഈ ചിത്രത്തിൽ ജോയിൻ ചെയ്തു എന്നാണ് സൂചന. ഇത് കൂടാതെ, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ജോൺ വിജയ്, സച്ചിൻ ഖാഡെക്കാർ, മമത മോഹൻദാസ് എന്നിവരും അധികം വൈകാതെ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. അടുത്ത വർഷം ജനുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം നൂറു ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കാൻ ആണ് തീരുമാനം. ദീപക് ദേവ് സംഗീതം ഒരുക്കുന്ന ലൂസിഫറിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവ് ആണ്. ഗംഭീര ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.