കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ റാമിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മൊറോക്കോയിലാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ രണ്ട് ഭാഗങ്ങളായാണ് പുറത്ത് വരിക. രണ്ട് ഭാഗങ്ങളുടേയും ഷൂട്ടിംഗ് ഒരുമിച്ചാണ് പൂർത്തിയാവുക. മൊറോക്കോ കൂടാതെ ടുണീഷ്യ, ഇസ്രായേൽ, ബ്രിട്ടൻ എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മൊറോക്കോയിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുകയാണ്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് മൊറോക്കോയിൽ നിന്നുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ചിത്രത്തിന്റെ ബാക്ഗ്രൗണ്ടിലുള്ള ഖുറേഷി എന്ന ഒരു ബോർഡും ഈ ചിത്രം വൈറലാകുന്നതിന് കാരണമായി മാറിയിട്ടുണ്ട്.
മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേരുകളിലൊന്നാണ് ഖുറേഷി അബ്രാം. സിനിമയുടെ അവസാനം മാത്രം വെളിപ്പെടുത്തുന്ന ഒരു പേരാണിത്. ഇന്റർപോൾ അടക്കം തേടുന്ന ക്രിമിനൽ ആയി എത്തുന്ന ഈ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും. മുരളി ഗോപി രചിച്ചു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം അടുത്ത വർഷമാണ് ആരംഭിക്കുക. മൂന്ന് ഭാഗങ്ങളുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. അത്കൊണ്ട് തന്നെ ഖുറേഷി എന്നെഴുതിയ ബോർഡിന് മുന്നിൽ നിൽക്കുന്ന മോഹൻലാലിന്റെ പുതിയ സ്റ്റൈലിഷ് ചിത്രം സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ കീഴടക്കി കഴിഞ്ഞു. ഖുറേഷി അബ്രാം എന്ന എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാള സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.