സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നമോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. ചിത്രത്തിന്റെ ടീസർ ഇറങ്ങിയതിന് പിന്നാലെ എയർപോർട്ടിൽ നിന്നും പുറത്ത് വന്ന തടികുറച്ച് സ്ലിമ്മായ മോഹൻലാലിൻറെ ചിത്രങ്ങൾ വൈറലായിരുന്നു. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആ ചിത്രങ്ങൾക്ക് പിന്നാലെ ഒടിയന്‍ ലുക്കിലേക്ക് മാറിയതിന് ശേഷം മോഹൻലാൽ ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ഒടിയൻ ഫസ്റ്റ്ലുക്ക് പുറത്തുവന്നതിന് ശേഷം അത് കംപ്യൂട്ടര്‍ ഗ്രാഫിക്ക്‌സാണെന്നും മോഹൻലാലിന്റെ തടി കുറഞ്ഞിട്ടില്ലെന്നുമൊക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇപ്പോൾ ചിത്രങ്ങൾ വൈറലാകുന്നത്. ഒടിയൻ മാണിക്യനുവേണ്ടി 18 കിലോയാണ് മോഹൻലാൽ 51 ദിവസംകൊണ്ട് കുറിച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്നും വന്ന വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹം തടി കുറച്ചത്. ഒരു കഥാപാത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ അർപ്പണബോധം ഈ മാറ്റത്തിൽ നിന്നും വ്യക്തമാകുന്നതാണ്.
ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്യൻ എന്ന ഒടിയൻ. ആ വ്യത്യാസം എന്റെ ശരീത്തിന് കാണിക്കാനായില്ലെങ്കിൽ ആ സിനിമ പൂർണ്ണമാകില്ലെന്നും അതുകൊണ്ടാണ് ശരീരത്തെ കഥാപാത്രത്തിനു അനുസരിച്ച് പാകപ്പെടുത്താൻ തീരുമാനിച്ചതെന്നും ഒരു അഭിമുഖത്തിൽ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. മാണിക്യന്റെ വേഷം അവതരിപ്പിക്കാനായി അത്രയേറെ സമർപ്പണത്തോടെയാണ് മോഹൻലാൽ എന്ന നടനവിസ്മയം ഒരുങ്ങിയിരിക്കുന്നതെന്ന ആവേശത്തിലാണ്
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.