മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘വൃഷഭ’ ഷൂട്ടിംഗ് ആരംഭിക്കുന്നു.നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. ആവേശം നിറയ്ക്കുന്ന ആക്ഷൻ എന്റർടൈനറയാണ് ചിത്രം ഒരുങ്ങുന്നത് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ഈ ചിത്രം ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ തലമുറകളിലൂടെ പറയുന്ന ഒരു എപിക് ഇമോഷണൽ ഡ്രാമയാണ് ഈ ചിത്രമെന്നും, ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു വമ്പൻ ദൃശ്യ വിസ്മയമായി ഒരുക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും മോഹൻലാൽ നേരത്തെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു
2 ദിവസങ്ങൾക്ക് മുൻപ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ മോഹൻലാലുമായി ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാകും ‘വൃഷഭ’. പി ആർ ഒ – ശബരി
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.