മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കഴിഞ്ഞ വർഷം ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും, കോവിഡ് രണ്ടാം തരംഗം ആരംഭിക്കുകയും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്‌തിരുന്നു. ഇപ്പോൾ ആ പത്തു ദിവസം ഷൂട്ട് ചെയ്ത സീനുകൾ മുഴുവൻ മാറ്റി, വീണ്ടും ആദ്യം മുതൽ ആരംഭിച്ചിരിക്കുകയാണ് ഈ ചിത്രം. ഷൂട്ടിംഗ് വൈകിയതോടെ താരനിരയിൽ ഉണ്ടായ മാറ്റങ്ങൾ കൊണ്ടാണ് വീണ്ടും ഷൂട്ടിംഗ് ആദ്യം മുതൽ ആരംഭിക്കേണ്ടി വന്നത്. അതുപോലെ ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം ചെയ്യുന്ന മോഹൻലാലിന്റെ ലുക്കിലും മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണ്. തല മൊട്ടയടിച്ച, പിരിച്ചു വെച്ച മീശയും നീളമുള്ള താടിയുമായി കിടിലൻ മേക്കോവറിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ ഇനി എത്തുക. ഈ ലുക്കിലുള്ള ആദ്യ പോസ്റ്റർ ന്യൂ ഇയർ സമ്മാനമായി പുറത്തു വരികയും ചെയ്തു.
ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു എന്ന് മാത്രമല്ല, മോഹൻലാലിന്റെ ഈ മേക്കോവർ വലിയ ചർച്ചയുമായി കഴിഞ്ഞു എന്നതാണ് സത്യം. ഒരു ത്രീഡി ഫാന്റസി ഡ്രാമയായി വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. നാനൂറു വർഷം പ്രായമുള്ള ബറോസ് എന്ന് പേരുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഇതിൽ അഭിനയിക്കുന്നത്. മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ഗുരു സോമസുന്ദരവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.