[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിൻറെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ അവസരത്തെ ഒരു വലിയ കേക്ക് മുറിക്കൽ ചടങ്ങോടെ ആഘോഷിച്ചു. വൃഷഭ ടീമിന്റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം, സൃഷ്ടിപരമായ സഹകരണം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം നിറഞ്ഞതും വൈകാരികവുമായിരുന്നു.

പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. വലിപ്പം, ആകർഷകമായ കഥപറച്ചിൽ, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.

മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും വമ്പൻ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.

ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയ വൃഷഭ, സിനിമാ വ്യവസായത്തിലെ മുൻനിര വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണ്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന വൃഷഭ തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്.

മറക്കാനാവാത്ത ഒരു സിനിമാ യാത്ര ഉറപ്പാക്കാൻ, തിരക്കഥയും വമ്പൻ സെറ്റുകളും മുതൽ ചിത്രത്തിന്റെ ഓരോ വശവും സൂക്ഷ്മമായി രൂപകൽപ്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കായി ചിത്രം തയ്യാറെടുക്കുമ്പോൾ, ആരാധകർക്കായുള്ള എക്സ്ക്ലൂസീവ് കാഴ്ചകൾ, ബിഹൈൻഡ് ദി സീൻസ് ഉള്ളടക്കം, ചിത്രത്തിന്റെ റിലീസിലേക്ക് നയിക്കുന്ന ആവേശകരമായ പ്രമോഷണൽ കാമ്പെയ്ൻ എന്നിവയ്ക്കായി കാത്തിരിക്കാം. ഇപ്പോൾ യാത്ര തുടങ്ങിയ വൃഷഭയിലൂടെ പ്രേക്ഷകർക്ക് മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായ ഒരു ഇതിഹാസ ദൃശ്യാനുഭവം തന്നെ പ്രതീക്ഷിക്കാം എന്നും അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. പിആർഒ- ശബരി.

webdesk

Recent Posts

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

5 hours ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

5 hours ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

6 hours ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

6 hours ago

മോഹൻലാലിനും ദിലീപിനുമൊപ്പം തമന്ന?

ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ്‌ മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…

7 hours ago

ജോഷിയുടെ നായകനായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…

16 hours ago

This website uses cookies.