മലയാള സിനിമയിലെ ഏറ്റവും താര മൂല്യമുള്ള നടൻ ആണ് മോഹൻലാൽ. മോഹൻലാൽ ചിത്രമാണെങ്കിൽ റിലീസിന് മുൻപേ തന്നെ വമ്പൻ തുക നൽകി സാറ്റലൈറ്റ്സ് റൈറ്റ്സ് വാങ്ങാൻ ഇവിടെ ചാനലുകൾ തമ്മിൽ മത്സരമാണ്. മിനി സ്ക്രീനിലും മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത മറ്റാരുടെയും ചിത്രങ്ങൾക്കില്ല എന്നത് തന്നെയാണ് മോഹൻലാൽ ചിത്രങ്ങളെ ചാനലുകാരുടെ പ്രീയപെട്ടവയാക്കുന്നതു. ഇപ്പോഴിതാ, നാളെ റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രമായ ഡ്രാമാക്കും വമ്പൻ തുകയാണ് സാറ്റലൈറ്റ് റൈറ്റ്സ് ആയി ലഭിച്ചിരിക്കുന്നത്. ആറു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകി സൂര്യ ടി വി ആണ് ഡ്രാമായുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഒൻപതു കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. അതിൽ തന്നെ ആറു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ തിരിച്ചു പിടിച്ചതോടെ റിലീസിന് മുൻപേ തന്നെ ബഡ്ജറ്റിന്റെ എഴുപതു ശതമാനവും തിരിച്ചു നേടി ബോക്സ് ഓഫീസിൽ സേഫ് ആയിരിക്കുകയാണ് ഡ്രാമാ. രഞ്ജിത് രചിച്ചു സംവിധാനം ചെയ്‌തെ ഈ കോമഡി ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി , കനിഹ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അഴകപ്പൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് വിനു തോമസ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.