Mohanlal's Drama Getting Highly Positive First Half Reviews
ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന മോഹൻലാൽ- രഞ്ജിത് ചിത്രമായ ഡ്രാമാ ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത് പാലക്കാട് ആണ്. ഇപ്പോൾ ആദ്യ പകുതി അവസാനിച്ചപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഡ്രാമാക്കു ലഭിക്കുന്നത്. പൊട്ടിച്ചിരിയുടെ പുതിയ കാഴ്ചകൾ ആണ് ഡ്രാമാ സമ്മാനിക്കുന്നത് എന്നാണ് ആദ്യ പകുതിയേ കുറിച്ച് ഓരോ സിനിമാ പ്രേമിയും പറയുന്നത്. മലയാളത്തിൽ കോമഡി ചെയ്യാൻ തന്നോളം പോന്ന നായകൻ വേറെ ഇല്ലെന്നു മോഹൻലാൽ ഒരിക്കൽ കൂടി കാണിച്ചു തരികയാണ് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ഏറെ കാലത്തിനു ശേഷമാണു മോഹൻലാൽ ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ചെയ്യുന്നത്. മോഹൻലാലിന് ഒപ്പം ബൈജുവും ജോണി ആന്റണിയും ഗംഭീര കയ്യടി നേടുന്നു എന്നും ആദ്യ പകുതിയുടെ റിപ്പോർട്ടുകൾ പറയുന്നു.
ലളിതമായ ഒരു കഥയുടെ അതീവ രസകരമായ ആവിഷ്കാരമാണ് ഡ്രാമാ എന്നാണ് ഇതുവരെയുള്ള പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നത്. ഇവിടുന്നു മികച്ച ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയി ചിത്രം മുന്നോട്ടു പോയി അവസാനിച്ചാൽ ഈ വർഷത്തെ മലയാള സിനിമയിലെ മറ്റൊരു വമ്പൻ ഹിറ്റ് ഈ കേരളപ്പിറവി ദിവസത്തിൽ തന്നെ പിറക്കുമെന്നും സിനിമാ പ്രേമികൾ പറയുന്നു. രഞ്ജിത് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ ആശാ ശരത്, ടിനി ടോം, , ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, , കനിഹ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ സമ്മാനിച്ചത് അഴഗപ്പനും ഈ ചിത്രം എഡിറ്റ് ചെയ്തത് പ്രശാന്ത് നാരായണനും ആണ്. വിനു തോമസ് ആണ് ഡ്രാമാക്കു സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.