മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ തന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഈ വരുന്ന ഡിസംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന അവതാർ രണ്ടാം ഭാഗത്തിനൊപ്പം ബറോസ് ടീസർ അല്ലെങ്കിൽ ട്രൈലെർ പുറത്ത് വിടാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്ലാനിനെ കുറിച്ചുള്ള വാർത്തകളും എത്തിയിരിക്കുകയാണ്.
അടുത്ത വർഷം മാർച്ചിലാവും ബറോസ് പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒന്നലധികം ഭാഷകളിലാവും ഈ ചിത്രം എത്തുകയെന്നും വാർത്തകളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് സൂചന. നവോദയ ജിജോ പുന്നൂസ് രചിച്ച കഥയ്ക്ക് മോഹൻലാൽ, ടി കെ രാജീവ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനും എഡിറ്റ് ചെയ്യുന്നത് ബി അജിത് കുമാറുമാണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മോഹൻലാലിനൊപ്പം മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ഒട്ടേറെ വിദേശ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.