ലൂസിഫർ എന്ന സിനിമാ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേമികളെയും ആരാധകരെയും ത്രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മോഹൻലാലിൻറെ ഒരു ഡയലോഗ് നൽകുന്ന വിലമതിക്കാനാവാത്ത സന്ദേശത്തെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം ആണ്. ലൂസിഫർ ചിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോ റിവ്യൂവിൽ ആണ് ഈ കാര്യങ്ങൾ അദ്ദേഹം പറയുന്നത്.
നാർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ് എന്ന് മോഹൻലാൽ ഈ ചിത്രത്തിൽ പറയുന്നുണ്ട്. തന്നെ അറിയുന്നവർക്ക് അറിയാം താനിതിനു പണ്ട് മുതലേ എതിരാണ് എന്നും മോഹൻലാൽ ഡയലോഗിലൂടെ സൂചിപ്പിക്കുന്നു.ആ വാക്കുകൾ നൽകുന്നത് വിലമതിക്കാനാവാത്ത സന്ദേശമാണ് എന്നാണ് ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നത്. തന്നെ പോലെ ഉള്ള പുരോഹിതർ പ്രഭാഷണങ്ങളിലും മറ്റും ഒരുപാട് ആവർത്തിച്ചു പറയുന്ന കാര്യമാണ് മയക്കു മരുന്ന് ഉപയോഗം തെറ്റാണു എന്നുള്ളത്. പക്ഷെ തങ്ങളെ പോലുള്ളവർ ആയിരം തവണ പറയുന്നതിലും സ്വാധീനം മോഹൻലാൽ എന്ന വലിയ താരം , അല്ലെങ്കിൽ വലിയ നടൻ ഒറ്റ തവണ ഈ ഡയലോഗ് പറയുമ്പോൾ ഉണ്ടാകുന്നു എന്ന് ഫാദർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് യുവാക്കൾക്ക് ഇടയിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാധീനവും അതുപോലെ അദ്ദേഹം ഒരു വാക്ക് പറയുമ്പോൾ അതിനു കിട്ടുന്ന സ്വീകാര്യതയും റീച്ചും വളരെ വലുതാണ് എന്നും ഫാദർ ജോസെഫ് ഇലഞ്ഞിമറ്റം പറയുന്നു. അത്തരത്തിൽ ഒരു വലിയ സന്ദേശം തന്നെയാണ് ലൂസിഫർ സമൂഹത്തിലേക്ക് നൽകുന്നത് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.