ലോകമെങ്ങും ഇന്നു യോഗ ഡേ ആയി ആചരിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്ത പുതിയ ഫോട്ടോ ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. യോഗ പ്രാക്ടീസ് ചെയ്യൂ, ആരോഗ്യമായിരിക്കു എന്ന വാചകത്തോടൊപ്പം ധനുരാസനം എന്ന യോഗ പൊസിഷനിലുള്ള തന്റെ പുതിയ ഫോട്ടോ ആണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. ചെയ്യാൻ കുറച്ചു ആയാസകരമായ ഒരു യോഗ പൊസിഷൻ ആണ് അതെങ്കിലും തന്റെ അമ്പത്തിയെട്ടാം വയസ്സിലും മോഹൻലാൽ ഇത് ചെയ്യുന്നത് കണ്ടു അദ്ദേഹത്തിന്റെ ഫിസിക്കൽ ഫ്ലെക്സിബിലിറ്റിയിൽ അത്ഭുതം കൂറുകയാണ് സോഷ്യൽ മീഡിയ.
വയർ കുറക്കാനും വയറിലെ പേശികൾ ശക്തിപ്പെടുത്താനും നടുവിനും പുറത്തിനും കാലുകൾക്കുമെല്ലാം കരുത്തേകാനും ഉപയോഗിക്കുന്ന ഈ യോഗ മുറ, ശ്വാസ നിയന്ത്രണം കാര്യക്ഷമമാക്കാനും സഹായിക്കും. യോഗ ഒരുപാട് നാളുകൾ ആയി പ്രാക്ടീസ് ചെയ്യുന്ന ആളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ യുവാക്കളെ വെല്ലുന്ന ശാരീരിക ക്ഷമതയും ഫ്ലെക്സിബിലിറ്റിയും കൈമുതലായുള്ള വ്യക്തിയുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾ ഇത്രയധികം ഗംഭീരമാവുന്നതിൽ പോലും ഈ ശാരീരിക ക്ഷമതയും ഫ്ലെക്സിബിലിറ്റിയും അദ്ദേഹത്തിന് തുണയാവുന്നുണ്ട്. രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഭീമൻ ആയി അഭിനയിക്കാൻ തന്റെ ശരീരം പാകപ്പെടുത്തിയെടുക്കുകയാണ് മോഹൻലാൽ.
ഇപ്പോൾ ലണ്ടനിൽ ഉള്ള അദ്ദേഹം രഞ്ജിത്ത് ഒരുക്കുന്ന ഡ്രാമ എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നീരാളി, കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നിവയാണ് ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ലുസിഫെർ, മരക്കാർ അറബിക്കടലിന്റെ സിംഹം, സൂര്യ- കെ വി ആനന്ദ് ചിത്രം എന്നിവയാണ് ഇനി തുടങ്ങാനുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.