മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലിന്റെ മകൾ ആണ് വിസ്മയ. മായ എന്നറിയപ്പെടുന്ന വിസ്മയ മോഹൻലാൽ സിനിമയിൽ എത്തിയിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെ ഈ കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തു ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി തായ്‌ലൻഡിൽ ആയിരുന്നു ഈ താരപുത്രി. അവിടെ തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയയുടെ കിടിലൻ ആക്ഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ മലയാളത്തിലെ എന്ന് മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചവരുടെ കൂട്ടത്തിൽ സ്ഥാനമുള്ള മോഹൻലാലിനെ പോലെ തന്നെ മകളും ആക്ഷനിൽ തകർക്കും എന്ന് സോഷ്യൽ മീഡിയയും പറഞ്ഞു തുടങ്ങി. ഇപ്പോഴിതാ തായ്‌ലൻഡിലെ പരിശീലനം പൂർത്തിയാക്കി നാട്ടിലേക്കു തിരിച്ച മായാ മോഹൻലാൽ, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച ചിത്രങ്ങളും വീഡിയോകളും അതുപോലെ അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. വമ്പൻ മേക്ക് ഓവറാണ് മായാ മോഹൻലാൽ തായ്‌ലൻഡിൽ പോയി നടത്തിയത്. അവിടെ എത്തിയപ്പോൾ ഉള്ള തന്റെ ചിത്രവും പുതിയ ചിത്രവും മായാ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്.
തായ്‌ലൻഡിൽ എത്തിയതിനു ശേഷം 22 കിലോയാണ് താൻ കുറച്ചതെന്നും മായ പറയുന്നു. ഏതാനും പടികൾ കയറുമ്പോൾ തന്നെ കിതച്ചിരുന്ന തരത്തിലേക്ക് ശരീര ഭാരം വർധിച്ച തന്നെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത് തായ്‌ലൻഡിലെ ഫിറ്റ് കോഹ് തായ്‌ലൻഡ് എന്ന ഐലൻഡ് ഫിറ്റ്നസ് ക്യാമ്പ് ആണെന്ന് മായ വെളിപ്പെടുത്തുന്നു. മുയ് തായ് എന്ന ആയോധന കല തന്നെ പഠിപ്പിച്ച ടോണി എന്ന പരിശീലങ്കനും മായ നന്ദി പറയുന്നു. തന്നിൽ പൂർണ്ണമായും വിശ്വസിച്ചു, തനിക്കു പൂർണ്ണ പിന്തുണ നൽകി കൂടെ നിന്ന ഈ പരിശീലകൻ ഇല്ലായിരുന്നെങ്കിൽ തനിക്കിതു സാധ്യമാകില്ലായിരുന്നു എന്നും മായ കുറിച്ചു. തനിക്കിതു സാധിക്കില്ല എന്ന് തോന്നിയ സമയത്തു പോലും തന്നെ പ്രചോദിപ്പിച്ചു കൂടെ നിന്നതു അദ്ദേഹമാണ് എന്ന് മായ പറയുന്നു. ശരീര ഭാരം കുറച്ചതു മാത്രമല്ല തായ്‌ലൻഡ് തന്ന അനുഭവമെന്നും മായ പറയുന്നുണ്ട്. പുതിയ ആളുകളെ കാണാനും, പുതിയ കാര്യങ്ങൾ പഠിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിൽ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനും പഠിപ്പിച്ചത് ഈ കാലഘട്ടം ആണെന്നും അതിനു താൻ അവിടെ കണ്ട, തന്നോടൊപ്പം നിന്ന ഓരോ ആളുകൾക്കും നന്ദി പറയുകയാണെന്നും മായ വിശദീകരിച്ചു. ഒരുപാട് മനോഹരമായ ഓർമ്മകൾ തന്ന തായ്‌ലണ്ടിലേക്കു ഇനിയും മടങ്ങിയെത്തുമെന്നും പറഞ്ഞാണ് മായ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഒരു കലാകാരി കൂടിയായ മായ മോഹൻലാൽ കുറച്ചു മാസങ്ങൾക്കു മുൻപ് തന്റെ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് മായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചത്. പൊതുവേദികളിൽ പൊതുവേ പ്രത്യക്ഷപ്പെടാത്ത വിസ്‌മയക്കു ഇപ്പോൾ സിനിമാ താല്പര്യങ്ങൾ ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. മോഹൻലാലിനെ മകനും മായയുടെ സഹോദരനുമായ പ്രണവ് മോഹൻലാൽ ഇന്ന് മലയാള സിനിമയിൽ ശ്രദ്ധ നേടുന്ന ഒരു താരമാണ്. ഗംഭീരമായി ആക്ഷൻ ചെയ്യുന്ന പ്രണവ് അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാരും വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയവുമാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.