സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും. ഇതിനോടകം ഈ ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ ഈ ചിത്രത്തിലെ ചക്ക പാട്ട് എന്ന സോങ് വിഡിയോയും വലിയ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആലപിച്ച എന്റെ ശിവനെ എന്ന് തുടങ്ങുന്ന ഗാനവും ഇന്ന് റിലീസ് ചെയ്യാൻ പോവുകയാണ്. സുരാജ് പാടിയ ഗാനം കേൾക്കാൻ കഴിഞ്ഞ ദിവസം ചിത്രത്തിലെ അണിയറപ്രവർത്തകർക്കൊപ്പം എത്തിയത് സാക്ഷാൻ മോഹൻലാൽ ആണ്. ഗാനം കേട്ട മോഹൻലാൽ സുരാജിന്റെ അഭിനന്ദിക്കുകയും ഗാനം തനിക്കു ഒരുപാട് ഇഷ്ടമായി എന്ന് പ്രതികരിക്കുകയും ചെയ്തു. പ്രശസ്ത ഗായികയായ സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് .
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കുട്ടൻപിള്ള എന്ന് പേരുള്ള മധ്യവയസ്കനായ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് സുരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോസെലെറ്റ് ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. രാജി നന്ദ കുമാർ ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ഫാസിൽ നാസർ ആണ്. ഷിബിഷ് കെ ചന്ദ്രൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. സുരാജ് നായകനായ ആഭാസം എന്ന ചിത്രവും അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും. മോഹൻലാലിനൊപ്പമുള്ള നീരാളി എന്ന ചിത്രമാണ് സുരാജ് കഴിഞ്ഞ മാസം പൂർത്തിയാക്കിയ ചിത്രം . നീരാളി മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും എന്നാണ് വിവരം. മമ്മൂട്ടി ചിത്രം പേരന്പ്ലും സുരാജ് ഒരു വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.