കേരളമെങ്ങും ഇപ്പോൾ ചർച്ചാ വിഷയം മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിൻറെ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രമായുള്ള പകർന്നാട്ടം ആണ്. സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ പ്രധാന ചർച്ച ഇത് തന്നെ. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച വില്ലൻ എന്ന ഇമോഷണൽ ത്രില്ലർ അക്ഷരാർഥത്തിൽ പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത് എന്ന് പറയേണ്ടി വരും. അവിശ്വസനീയമായ തരത്തിൽ പൂർണ്ണതയേറിയ പ്രകടനമാണ് മോഹൻലാൽ ഈ ചിത്രത്തിൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം ആയി കാഴ്ച വെച്ചിരിക്കുന്നത്.
ഒരു പക്ഷെ ഏറ്റവും ഭംഗിയായ രീതിയിൽ അനായാസം ആയും തീവ്രമായും അണ്ടർ ആക്റ്റിംഗിന്റെ കൊടുമുടിയിൽ എത്തി നിൽക്കുന്ന പ്രകടനം എന്ന് വിളിക്കാം മാത്യു മാഞ്ഞൂരാൻ ആയുള്ള മോഹൻലാൽ എന്ന നടന്റെ പരകായ പ്രവേശത്തെ.
ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിനേയും മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം വേട്ടയാടുകയാണ്. എല്ലാം നഷ്ടപെട്ട മാത്യു മാഞ്ഞൂരാന്റെ മനസ്സിന്റെ പിടച്ചിലും നിസംഗതയും മനസ്സ് തകരുമ്പോഴും കണ്ണുനീർ പൊഴിച്ച് കൊണ്ട് ചുണ്ടിൽ വേദന നിറഞ്ഞ ചിരിയുമായി നിൽക്കുന്ന മാഞ്ഞൂരാന്റെ മുഖവും പ്രേക്ഷക മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നില്ല. മൗനം പോലും മനസ്സുമായി സംവദിക്കുന്ന രീതിയിലുള്ള ഭാവ പ്രപഞ്ചമാണ് മോഹൻലാൽ സൃഷ്ടിച്ചത്.
അദ്ദേഹത്തിന്റെ കണ്ണുകളിലെ ആ തീവ്രതയും വേദനയുടെ ആഴവും രോഷവും നിസ്സഹായതയുമെല്ലാം പ്രേക്ഷകരുടെ മനസ്സിന്റെ അക്ഷരാർഥത്തിൽ കീഴടക്കുകയിരുന്നു. കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനിടെ മോഹൻലാലിൽ നിന്ന് ലഭിച്ച ഏറ്റവും മികച്ച പ്രകടനം ആയി ഇതിനെ വിലയിരുത്തുന്ന നിരൂപകർ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പത്തു പ്രകടനങ്ങളിൽ ഒന്നായി മാത്യു മാഞ്ഞൂരാൻ ഭാവിയിൽ വിലയിരുത്തപ്പെടും എന്നും പറയുന്നു. വിമർശകർ പോലും മോഹൻലാലിൻറെ അമ്പരിപ്പിക്കുന്ന പ്രകടനത്തിൽ വീണു പോയിരിക്കുകയാണ് എന്ന് പറയാം.
മോഹൻലാലിൻറെ വിസ്മയ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നറിഞ്ഞതോടെ കുടുംബ പ്രേക്ഷകർ തീയേറ്ററിലേക്കു ഒഴുകുകയാണ്. ആദ്യ ദിന കളക്ഷൻ റെക്കോർഡ് മലയാളത്തിൽ സൃഷ്‌ടിച്ച്
ഇന്നും കേരളമെങ്ങും വമ്പൻ ബുക്കിംഗ് സ്റ്റാറ്റസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സിംഗിൾ സ്‌ക്രീനുകളും മൾട്ടിപ്ളെക്സുകളും നിറഞ്ഞു കവിയുകയാണ്. ഏതായാലും ഈ വില്ലൻ , മോഹൻലാലിൻറെ വിസ്മയ പ്രകടനത്തിന്റെ തേരിലേറി മഹാ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നു നഷ്ട്ടപെടുത്തരുത് ഈ മഹാ നടനം എന്ന്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.