ഓരോ പുതിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു നടനാണ് മോഹൻലാൽ. ഒടിയനും ലൂസിഫർ മരയ്ക്കാറും തുടങ്ങി നിരവധി വമ്പൻ പ്രൊജക്ടുകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുക്കിയിരിക്കുന്നത്. അതിനിടെയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ലൂസിഫറിനെ ടൈറ്റിൽ ഫോണ്ട് പുറത്തുവിട്ടുകൊണ്ട് കഴിഞ്ഞവാരം മോഹൻലാൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ലുക്കും കഴുത്തിലെ മാലയും എല്ലാം പുതിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ടിരിക്കുകയാണ്.
രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഈ യു. കെ യിലാണ് മോഹൻലാൽ ഇപ്പോൾ. അവിടെ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ മോഹൻലാൽ കഴിഞ്ഞദിവസങ്ങളിൽ പങ്കുവച്ചിരുന്നു. വളരെയധികം മെലിഞ്ഞ പ്രായം വല്ലാതെ കുറഞ്ഞ ഒരു മോഹൻലാലിനെ നമുക്ക് ചിത്രങ്ങളിലൂടെ കാണാമായിരുന്നു. ചിത്രങ്ങളിലെല്ലാം മോഹൻലാലിൻറെ കഴുത്തിൽ ഒരു മാലയും ഉണ്ടായിരുന്നു. മൂങ്ങയുടെ രൂപമുള്ള ഒരു മാല പക്ഷേ ആരാധകർ ഈ കണ്ടുപരിചയമുള്ള മാലയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ലൂസിഫറിന്റെ ചിത്രം ഏവർക്കും മനസ്സിൽ തെളിഞ്ഞത്. ലൂസിഫർ എന്ന ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് മോഹൻലാലിന്റെ തകർപ്പൻ സ്റ്റില്ലുകൾ പുറത്തുവന്നിരുന്നു. അന്ന് വളരെയധികം ചർച്ചയായതാണ് മോഹൻലാലിൻറെ കഴുത്തിലെ ഈ മാല. ലൂസിഫർ ഉടൻതന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ അതേ മാല ധരിച്ച് മോഹൻലാൽ എത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്തുതന്നെയായാലും പുത്തൻ സ്റ്റൈലിലുള്ള മാല ഇതിനോടകം തന്നെ വലിയ തരംഗമായി കഴിഞ്ഞു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.